മോഹൻലാൽ
1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ടയിലെ ഇലന്തൂർ എന്ന സ്ഥലത്ത് ജനനം. മോഹൻലാൽ വിശ്വനാഥൻ നായർ എന്നതാണ് അദ്ദേഹത്തിന്റെ പൂർണ്ണമായ പേര്. മുടവൻ മുകൾ സ്കൂളിലും തിരുവനന്തപുരം മോഡൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടി. 1978ൽ ഡോ.അശോക് കുമാർ സംവിധാനം ചെയ്ത “തിരനോട്ടം” എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കു കടന്നു വന്നതെങ്കിലും 1980ൽ ഫാസിൽ ചെയ്ത സംവിധാനം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലിന്റെ ആദ്യത്തെ ചിത്രമെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്. തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായകനടന്മാരിൽ ഒരാളായിത്തീർന്നു. നൃത്തരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി ആരാധകരെ നേടാൻ കാരണമായിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2010ലും കാലിക്കറ്റ് സർവ്വകലാശാല 2018ലും ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
340-തിലധികം സിനിമകളിൽ അഭിനയിച്ച മോഹൻലാൽ പിന്നണിഗായകനായും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. വിശ്വശാന്തി ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ പ്രസ്ഥാനവും തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. 1977-78 കാലഘട്ടത്തിൽ സംസ്ഥാന ലെവലിൽ ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ. പ്രണവം ആർട്സ് എന്ന ബാനറിൽ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
ഭാര്യ സുചിത്ര സിനിമാ സംവിധായകനായ സുരേഷ് ബാലാജിയുടെ സഹോദരിയും ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ കെ ബാലാജിയുടെ മകളുമാണ്. മകൻ പ്രണവ് മോഹൻലാൽ ബാലതാരമായും നായകനായും അസിസ്റ്റന്റ് ഡയറക്റ്ററായും മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നു. മകൾ വിസ്മയ. സഹോദരൻ പ്യാരേലാൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിലിറ്ററി സർവ്വീസിലിരിക്കെ മരണപ്പെടുകയായിരുന്നു. മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുഹൃത്തായും അദ്ദേഹത്തിന്റെ ജീവിതത്തിനോട് അടുത്ത് നിൽക്കുന്ന മറ്റൊരു വ്യക്തിത്വം. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ മോഹൻലാൽ നായകനായ ഏറെ സിനിമകളുടെ നിർമ്മാതാവ് കൂടിയായി മാറിയിരുന്നു ആന്റണി പെരുമ്പാവൂർ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ബാറോസ്- നിധി കാക്കും ഭൂതം | തിരക്കഥ ജിജോ പുന്നൂസ് | വര്ഷം 2024 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ രണ്ടു ജന്മം | കഥാപാത്രം | സംവിധാനം നാഗവള്ളി ആർ എസ് കുറുപ്പ് | വര്ഷം 1978 |
സിനിമ തിരനോട്ടം | കഥാപാത്രം കുട്ടപ്പൻ | സംവിധാനം പി അശോക് കുമാർ | വര്ഷം 1978 |
സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | കഥാപാത്രം നരേന്ദ്രൻ | സംവിധാനം ഫാസിൽ | വര്ഷം 1980 |
സിനിമ അഹിംസ | കഥാപാത്രം മോഹൻ | സംവിധാനം ഐ വി ശശി | വര്ഷം 1981 |
സിനിമ തേനും വയമ്പും | കഥാപാത്രം വർമ്മ | സംവിധാനം പി അശോക് കുമാർ | വര്ഷം 1981 |
സിനിമ ഊതിക്കാച്ചിയ പൊന്ന് | കഥാപാത്രം നന്ദകുമാർ | സംവിധാനം പി കെ ജോസഫ് | വര്ഷം 1981 |
സിനിമ അട്ടിമറി | കഥാപാത്രം ഷാൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
സിനിമ തകിലുകൊട്ടാമ്പുറം | കഥാപാത്രം പോൾ | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1981 |
സിനിമ സഞ്ചാരി | കഥാപാത്രം ഡോ ശേഖർ | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 |
സിനിമ ധന്യ | കഥാപാത്രം പോൾ | സംവിധാനം ഫാസിൽ | വര്ഷം 1981 |
സിനിമ ധ്രുവസംഗമം | കഥാപാത്രം ശങ്കരൻ കുട്ടി | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
സിനിമ എന്റെ മോഹങ്ങൾ പൂവണിഞ്ഞു | കഥാപാത്രം വിനു | സംവിധാനം ഭദ്രൻ | വര്ഷം 1982 |
സിനിമ എനിക്കും ഒരു ദിവസം | കഥാപാത്രം ബാബു | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1982 |
സിനിമ മദ്രാസിലെ മോൻ | കഥാപാത്രം ലാൽ | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
സിനിമ പടയോട്ടം | കഥാപാത്രം കണ്ണൻ | സംവിധാനം ജിജോ പുന്നൂസ് | വര്ഷം 1982 |
സിനിമ ഒരു മൊട്ടു വിരിഞ്ഞപ്പോൾ | കഥാപാത്രം | സംവിധാനം ജി പി ബാലൻ | വര്ഷം 1982 |
സിനിമ കാളിയമർദ്ദനം | കഥാപാത്രം ജോണി | സംവിധാനം ജെ വില്യംസ് | വര്ഷം 1982 |
സിനിമ ഞാനൊന്നു പറയട്ടെ | കഥാപാത്രം ശേഖരൻ കുട്ടി | സംവിധാനം കെ എ വേണുഗോപാൽ | വര്ഷം 1982 |
സിനിമ എന്തിനോ പൂക്കുന്ന പൂക്കൾ | കഥാപാത്രം സുരേന്ദ്രൻ | സംവിധാനം ഗോപിനാഥ് ബാബു | വര്ഷം 1982 |
സിനിമ ആ ദിവസം | കഥാപാത്രം ബോസ് | സംവിധാനം എം മണി | വര്ഷം 1982 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഭരതം | സംവിധാനം സിബി മലയിൽ | വര്ഷം 1991 |
സിനിമ കമലദളം | സംവിധാനം സിബി മലയിൽ | വര്ഷം 1992 |
സിനിമ മിഥുനം | സംവിധാനം പ്രിയദർശൻ | വര്ഷം 1993 |
സിനിമ കാലാപാനി | സംവിധാനം പ്രിയദർശൻ | വര്ഷം 1996 |
സിനിമ കാണ്ഡഹാർ | സംവിധാനം മേജർ രവി | വര്ഷം 2010 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആദി | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2018 |
തലക്കെട്ട് കടൽ കടന്ന് ഒരു മാത്തുക്കുട്ടി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2013 |
തലക്കെട്ട് സമ്മർ ഇൻ ബെത്ലഹേം | സംവിധാനം സിബി മലയിൽ | വര്ഷം 1998 |
തലക്കെട്ട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | സംവിധാനം കമൽ | വര്ഷം 1989 |
പ്രശസ്തമായ സംഭാഷണങ്ങൾ
ആഹാ... അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം... എന്തൊരു സംഗീതാത്മകം... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലുണ്ട്.
ദാസൻ : അവള് ജയിച്ച് കഴിയുമ്പോ ഞങ്ങള് മനോഹരമായ ഒരു നഴ്സിംഗ് ഹോം കെട്ടും, പിന്നെ ഞാനൊരു വെലസ് വെലസും, ഞാനായിരിക്കും അതിന്റെ നടത്തിപ്പുകാരൻ. അപ്പോ വല്ല ക്യാൻസറോ കുഷ്ഠമോ പിടിച്ചോണ്ട് വന്നാൽ ഞാൻ നിന്നെ ദാ ഇങ്ങനെ ശ്ശ്..ന്ന് പിഴിഞ്ഞെടുക്കും..കാശ് തന്നില്ലെങ്കിൽ ആ ക്യാൻസറോട് കൂടി അപ്പ ഗെറ്റൗട്ടടിക്കും..
വിജയൻ : ഹ്..ഹ്..ഹ്..എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
ദാസൻ : നടക്കുമെടാ നടക്കും..
വിജയൻ : നടക്കും, ഒരു ഗതിയുമില്ലാതെ നീ പെരുവഴീക്കുട നടക്കും.