അങ്ങേത്തല
തകധിമി തന്താന തകധിമി തന്താന.......
.............................................തോം
അങ്ങേത്തല അതിരും തല വട്ടാരത്തെ അമ്പിളിമാമന്
കൊമ്പാര കൊമ്പുണ്ടെടാ പൊന്നാ....
ആ കൊമ്പിന്മേൽ ഊഞ്ഞാലിട്ടാകാശത്തോട്ടാടുമ്പം
എന്തോരം തന്തോയം ഡാ....
അപ്പനൊരായുസ്സുണ്ടെ കട്ടില് പണിയും
കട്ടിലിൽ നിന്നേ താലാട്ടും എട്ടു നില കൊട്ടാരക്കെട്ടിൽ..
രാജകുമാരകനാക്കും കൽക്കണ്ട കണിയാം പൊൻമകനേ....
ഈ പരുത്തിമലയിലെ
പരുന്ത് വിളിക്കണെടാ പറക്ക് പറക്കെടാ കണ്ണാ....... (2)
(അങ്ങേത്തല.........സന്തോഷം ഡാ)
ഒന്ന് തൊടുന്നിടത്തെല്ലാം തെളിനീരുറവകൾ പൊട്ടുമ്പോൾ
ഇറയത്തും മുറ്റത്തും നിറനാഴി പൂവിതറാനിതിലേ വായോ കരുമാടിക്കുട്ടാ
രാക്കുളിരാവിൽ പോകണ്ടേ
തിരുമലയേറ്റിന് കൂടണ്ടേ
അട ചോട് മറിക്കും ഭൂതക്കാറ്റിന് കുറ്റിയടിക്കണ്ടേ....
ഉരുൾ പൊട്ടിയൊരു താഴ്വരയിൽ അടിവേരുകൾ താഴാത്തിടമല്ലേ
പാമ്പുകൾ ഇഴയും ഇടമല്ലേ
ചെറുവെട്ടു തടുക്കാത്തിടമല്ലേ
അട തന്താരോ തന്തിന്നാരോ
എടാ മടിയാ മടി കളയെടാ മതിയെടാ നീ പണിയെടാ
കറുപ്പും കാടിയും കലയ്ക്കി ഒഴിക്കെടീ
വരിയ്ക്ക പ്ലാമൂട്ടിൽ..... വരിയ്ക്ക പ്ലാമൂട്ടിൽ
ഈ പരുത്തിമലയിലെ
പരുന്ത് വിളിക്കണെടാ പറക്ക് പറക്കെടാ കണ്ണാ.......
(അങ്ങേത്തല.........സന്തോഷം ഡാ)
കുന്നോളം വേണ്ടാ കുന്നിക്കുരുവോളം മണ്ണുണ്ടേലും
ഓഹോ കണ്ണഞ്ചിരട്ടയിൽ പൊന്നൻ വിളയിക്കും
പാതിരാണെലും വിളയിയ്ക്കും
വാടാമല വടമലയരികിലൊരു അഞ്ചേക്കർ പുരയിടമതിലൊരു മുതലക്കി ണറുണ്ടേ
അപ്പന് വറ്റാ വറ്റാക്കിണറുണ്ടേ....
അതിനരികത്തൊരു തരിശിടമുണ്ടെ
തരിശുകൾ വിറ്റവർ അരികത്തുണ്ടേ
തംബ്രാക്കന്മാരേ.....തരികിട തംബ്രാക്കന്മാരേ......
ആഹാ പൂച്ചകൾ വൃത്തിയുള്ള പൂച്ചകൾ
പാലുവച്ച പാത്രം വൃത്തിയാക്കും പൂച്ചകൾ
(അങ്ങേത്തല..........സന്തോഷം ഡാ)
ഈ പരുത്തിമലയിലെ
പരുന്ത് വിളിക്കണെടാ പറക്ക് പറക്കെടാ കണ്ണാ.......