പൂണ്ടങ്കില ഉഴുത്

അയ്യോപ്യേ.. തൂമ്പാക്കൂമ്പം മുറുകിയപ്പോ
കിള മുതുകത്തുവീണേ...
അയ്യോത്തു പൂമിലോന്റെ മോന്തേലും മണ്ണുവീണേ...

പൂണ്ടങ്കിള പൊഴുതുകുറിച്ചേ
പടകിളകണ പണിയഴകേ
ഔവ്വാത്തിലു തൂമ്പാവീളേ
മദമിളകിണ പുതുമണ്ണ്‌..

തൂമ്പാക്കയ്‌ മുറുകണകണ്ടാ
കയ്യും മെയ്യറിയുന്നേ
ഔവ്വാത്തിലു തൂമ്പാവീളേ
പുതുമണ്ണു പുളക്കുന്നേ...

കടുകട്ടി പെരുങ്കട്ടാ
അടിതടിപണി പൂരാക്കീ
എരിപൊരിയണനേരത്താ
കഥപറയണതാരാണ്‌...
കടുകട്ടി പെരുങ്കട്ടാ
അടിതടിപണി പൂരാക്കീ
എരിപൊരിയണനേരത്താ
കഥപറയണതാരാണ്‌...
എരിപൊരിയണനേരത്ത്‌..
കഥപറയണതാരാണ്‌...

പൂണ്ടങ്കിള പൊഴുതുകുറിച്ചേ
പടയിളകിണ പണിയഴകേ
ഔവ്വാത്തിലു തൂമ്പാവീണേ
മദമിളകിണ പുതുമണ്ണ്‌...

ആണുംപെണ്ണാളുകൾ ചേർന്ന്..
മണ്ണോട്‌ മല്ലടിക്കണ്‌
കയ്യും മെയ്യാകെ മറന്നേ
മണ്ണേ പൊന്നാക്കുന്നേ...

പൂണ്ടങ്കിള പൊഴുതുകുറിച്ചേ
പതയിളകിണ പണിയഴകേ..
ഔവ്വാത്തിലു തൂമ്പാവീണേ
മദമിളകണ പുതുമണ്ണ്‌..

തൂമ്പാവയ്കട തലമറിയണമണ്ണോ
മണ്ണടിമുകളിളകണ
കോട്ടാവിട്ടരുതരികട്ടട്ട
പൊടിപൂരം തല്ലിയുടക്കടി
അടിമണ്ണുമുറിഞ്ഞുവരട്ടട
തലമേലെ തൂമ്പപതിക്കെട
പൊരുളറിയണ പണിയുടെ താളം
മാടാടേ തെയ്യണതൂക്കൻ
നാട്ടേ... വാ.. !  നാട്ടേ.. വാ..!

വിടുവായ്‌വടി പൊളിയടിപുളുവടി
കൊട്ടുവടിക്കള്ളുമടിച്ചൊരു
പരുവം പണിപമ്പരമായാൽ
പൊങ്ങാത്ത തൂമ്പാകൊണ്ടൊരു
തരികിടകളയോ...
പൊങ്ങാത്ത തൂമ്പാകൊണ്ടൊരു
തരികിടകളയോ...!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poondankila uzhuth

Additional Info

Year: 
2005

അനുബന്ധവർത്തമാനം