അൻവർ സാദത്ത്
തിരുവനന്തപുരം,ബീമാപള്ളി എന്ന കടലോര ഗ്രാമത്തിൽ കൈതവിളാകം പുരയിടത്തിൽ, പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽ, മുഹമ്മദ് റംസാൻ - ബീമാ റംസാൻ ദമ്പതികളുടെ നാല് മക്കളിൽ മൂത്ത പുത്രനായ് 15-04-1975 ൽ ജനനം.
പ്രാഥമിക വിദ്യാഭ്യാസം പൂന്തുറ സെന്റ തോമസ് വിദ്യാലയത്തിൽ.... വള്ളക്കടവ് ഹാജി സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്ക്കൂളിൽ ഹൈസ്കൂൾ പഠനം. തിരുവനന്തപുരം ഇറയം കോട് CSI ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് സെന്ററിൽ ഇലക്ട്രീഷ്യൻ കോഴ്സിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂർത്തിയാക്കി.
ഹൈസ്ക്കൂൾ പഠനകാലത്ത് സ്കൂൾ യുവജനോത്സവ വേദിയിൽ മാപ്പിള, ലളിതഗാന മത്സരങ്ങൾക്ക് പങ്കെടുത്തതാണ് ഒരേയൊരു മത്സരവേദി . അവിടുന്ന് പകർന്ന് കിട്ടിയ ഊർജം പതിനേഴാം വയസിൽ തന്നെ പ്രൊഫഷനൽ ഗാനമേള വേദിയിലെത്തിച്ചു. ITC യിലെ സ്റ്റഡി ടൂർ കട്ട് ചെയ്ത് കൊണ്ട് നാട്ടിലെ ഗാനമേള വേദിയിൽ പങ്കെടുത്തത് ജീവിതത്തിലെ ആദ്യത്തെ ഔട്ട് ഡോർ വേദി.തുടർന്ന് തിരുവനന്തപുരം ജൂപ്പിറ്റർ ഓർക്കസ്ട്രയിലെ സ്ഥിരം ഗായകൻ.
പിന്നീട് കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടുമിക്ക ഗാനമേള സമിതികളിലെയും നിറസാന്നിദ്ധ്യമായ് വർഷങ്ങളോളം വേദികളിൽ പാടി.മോഹൻ സിതാരയുടെ" കൂട്ട് "എന്ന ചിത്രത്തിലെ ഗുമ്മ് ഗുമ്മ് എന്ന ഗാനം പാടിക്കൊണ്ട് സിനിമാ ഗായകനായരങ്ങേറ്റം.
പ്രഗത്ഭ സംവിധാകൻ ബ്ലസിയുടെ ആദ്യ ചിത്രമായ കാഴ്ചയിൽ, മോഹൻ സിതാര സംഗീതം നിർവഹിച്ച ജുഗുനൂരേ എന്ന ഗാനം സിനിമാ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി. മോഹൻ സിതാര ,ഔസേപ്പച്ചൻ, M.ജയചന്ദ്രൻ, ജാസി ഗിഫ്റ്റ്, ഗോപി സുന്ദർ, ദീപക് ദേവ്, തേജ് മെർവിൻ, അഫ്സൽ യൂസഫ്, ഷാൻ റഹ്മാൻ, രമേഷ് നാരായണൻ, ബിജി പാൽ,4 മ്യൂസിക്സ് തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരുടെയും മികച്ച ഗാനങ്ങൾ ആലപിച്ചു.
പുരസ്ക്കാരങ്ങൾ...
നവാഗത ഗായകനുള്ള 2007 ലെ"ജിമ്മ" (GMMA) അവാർഡ്...
ജനപ്രിയ ഗായകനുള്ള 2006 ലെ ഏഷ്യാനെറ്റ് ടി വി അവാർഡ്.
കേരളാ മാപ്പിള കലാഭവന്റെ 2009 ലെ "മാപ്പിള ഗാന രത്നം" അവാർഡ്.
മികച്ച ഗായകനുള്ള 2010 ലെ "Frame media Award.
മികച്ച ഗായകനുള്ള 2011 ലെ"തെക്കൻ സ്റ്റാർ'' അവാർഡ്
പ്രഥമ മ്യൂസിക് ഇന്ത്യ M.S. ബാബുരാജ് പുരസ്ക്കാരം 2017
Dr Apj അബ്ദുൽ കലാം ലൗവേഴ്സ് ഫൗണ്ടേഷന്റെ "ബ്രേക്കിംഗ് ടാലന്റ്" അവാർഡ് 2017
മംഗളം മ്യൂസിക് അവാർഡ്സ് സിംഗർ"
കുടുംബം....ഭാര്യ.....സുമയ്യാ ബീവി മക്കൾ...റുക്സാന അൻവർ,നസ്റീൻ സാദത്ത്, റെഹാൻ..സഹോദരങ്ങൾ: റമീന, അമീന, റഹീമ
(Born on 15th April 1975 as the eldest of four children of Muhammad Ramzan and Beema Ramzan in a traditional fisherman family in Kaithavilakam purayidathil in the coastal village of Beemapally...
Elementary education in poonthura
St Thomas school. High school studies in Vallakkadav Haji CH Mohammed Koya Memorial High school,Thiruvananthapuram. Completed vocational education in electrician course from CSI industrial training centre Irayamcode, Thiruvananthapuram...
The only school level stage competition was to participate in the Mappila and Light songs category in youth festival on the insistence of classmate and friend Saiyyed during the high school days. The energy attained from this brought him to the professional Ganamela stages even at the age of 17. Participating in a Ganamela locally was the first outdoor stage being absent from the study tour of ITC. Then became a permanent singer in Jupiter Orchestra, Thiruvananthapuram. Later, sang for years being a full presence in almost all Ganamala troops of Kerala and Tamil Nadu. Debuted as film playback singer having sung the song from the movie 'Koottu' composed by Mohan Sitara. The song 'Jugnu re' composed by Mohan Sitara from the movie 'Kaazhcha', the first movie of eminent director Blessy, became the turning point in film music life. Voiced the film songs of music directors like Mohan Sitara, Ouseppachan,
M Jayachandran, Jassi gift, Gopi Sundar, Deepak Dev, Tej Merwin,Afsal Yusuf,
Shan Rahman, Ramesh Narayanan, Bijipal,
4 musics etc. Also Composed music for the song 'Thekk thekk' in the 2023 Malayalam movie 'Kallanmarude veedu'. Apart from film songs, sung for various albums of Mappila/ Devotional/Light/Festival genre songs ranging more than 1000. Appeared in the movie Balram vs Tharadas in a song sequence. Presently a member of judging panel in 'Patturumal' in Kairali TV...
There are so many songs by him yet to be release..
Family..Sumaya Beevi-Spouse.. Ruksana Anwar-Daughter... Nasreen Saduth-Daughter... Rehaan-Son..
Awards
2007 GMMA Award for the Newcomer singer of 2007
2006 Asianet TV Award for the popular singer...
2009 Mappila Gana Ratnam Award of Kerala Mappila Kalabhavan.....
2010 Frame Media Award for the best singer...
2011 Thekkan Star Award for the best singer..
2017 first Music India MS Babu Raj Award....
2017 Dr APJ Abdul Kalam Lovers Foundation 'Breaking Talent' Award........
Mangalam music awards singer...)