കറകറങ്ങണ കിങ്ങിണിത്താറാവേ
താമരപ്പാടം വെളഞ്ഞേ
ചെല്ലക്കിളിയേ പാൽമൊഴിപ്പാട്ടും തെളിഞ്ഞേ
ചിന്നക്കിളിയേ
കറകറങ്ങണ കിങ്ങിണിത്താറാവേ
നിന്റെ മൊറമെട് നിറപറ നെറയണൊണ്ടേ
പൊക്കിൾ കൊണ്ടു കൊതുമ്പിന്റെ കൊയ്ത്തരിവാളെടുത്തയ്യക്കം
കൊയ്യടീ മെയ്യക്കം മേയടീ പാടമെല്ലാം കാത്തു നിപ്പൊണ്ടേ
കണികൊണ്ടു കൊണ്ട് വണ്ടു നില്പുണ്ടേ
(കറകറങ്ങണ...)
ചുണ്ടനുണ്ടെടീ ചുറ്റുമരക്കിളിയേ
ചുഴി കാണാ ചുരുളനുണ്ടെടീ തുഴക്കുടക്കിളിയേ
ഇനി ഒന്നു മുറുക്കാൻ പാക്കു വെറ്റിലയെടു മുഴക്കിളിയേ
കിളിയേ കിളികിളികിളീ കിളിയേ...
പുന്നമടക്കായലിലെ കാറ്റേ
ഈ പുള്ളിവയൽ ചേക്കയീടാൻ വായോ
ഈ പന്തീരടി പൂവടിയിൽ കായൽ
രാചന്തിരനെ തോണികളായ് മാറ്റാം
കയറാൻ ഞെറി ഞെറി ഞെറിഞ്ഞൊരു
പൂന്തിരയുടെ നുരയിലു
മീൻ പിടിക്കണു വേമ്പനാട്ടിലെ കരിനിറക്കുയിലു
മഴമാറ്റുര്യ്ക്കണു ചെറുമികൾ ഞാറ്റടിയുടെ കടവിലെ
പൂമ്പനയുടെ പൂന്തിരലാൽ കുട മെടയുന്നേ
കൊയ്യണം കൊയ്യണം കൊയ്തു മെതിയ്ക്കണം
കോരന്റെ കുമ്പിളിൽ കഞ്ഞിവെള്ളം പണം
കോലോത്തെ തമ്പ്രാനു നാഴിയളക്കണം
കോതരിവാഴക്കു കോരി നനയ്ക്കണം
ആഴക്കു മൂഴക്കു പാഴ് ചെളി വെള്ളത്തിൽ
ചാഞ്ഞി ചെരിഞ്ഞു ചവിട്ടി മെതിക്കുമെടാ.....
(കറകറങ്ങണ....)
ചേറ്റുനിലാത്തുള്ളികളെ പോരൂ
ഈ ചീനവലകോരികയിൽ കോരാം
ഈ മുത്തുമണിപ്പൊല്പളുങ്കിൻ വെള്ളം
ഈ ചില്ലുമണിക്കായലിലെ ചന്തം
ചെറുമീനുകളുടെ കുറുമ്പിനു കൂട്ടിരിക്കണ കുരുവികൾ
കൂടു വെയ്ക്കുമ്പോൾ കുഞ്ഞുറുമ്പിന്റെ നിര നിര പോലെ
കുളിരാമ്പലിനിണഞൊറികളിൽ
ആറ്റിലെ മഴ നനയണു
തേക്കുപാട്ടിന്റെ കാറ്റടിക്കണു വര വര വരമ്പിൽ
അമ്പിളി കുമ്പിളിൽ പാലു കറക്കണം
ചേമനും ചെമ്പനും ചോറു കോടുക്കണം
നീലിപ്പുലയിക്കു ചേല കൊടുക്കണം
കാതിലെക്കൈവള കൊണ്ട കൊടുക്കണം
ആര്യനും ചൂര്യനും ചീരകചെമ്പാവും
ആടി വരും മുൻപു വാരി വരയ്ക്കുമെടാ
(കറകറങ്ങണ...)