പ്രമാണി തീം
പ്രമാണി...പ്രമാണി...പ്രമാണി...പ്രമാണി...ഓ....
കൊമ്പു കൊണ്ട് പുഴമണ്ണ് കുത്തികുത്തി മറിക്കണ
വമ്പിനൊത്ത കൊമ്പനാണേ...
നെഞ്ചു കൊണ്ടു നേരെടുത്ത് നഞ്ചിനോട് പോരടിച്ച്
മഞ്ചലേറും വീരനാണേ...
പട്ടു കൊണ്ടു പാ തെറുത്ത കെട്ടുവള്ളമേറി വന്ന
കുട്ടനാട്ടെ കൊടികെട്ടും മന്നനാണേ...
ചെടി വെട്ടി ചമയിച്ച് ചതുപ്പിലെ ചെതുമ്പലിൽ
വലയിട്ടു വിറപ്പിക്കും സൂര്യനാണേ...
പട വെട്ടി വെട്ടി പിടിക്കണ
പകിട കൊണ്ട് കൊടിയ കുടിലചടുല-
മടിവുമടവും ഇവനാണേ...
പ്രമാണി...പ്രമാണി...പ്രമാണി...പ്രമാണി...
കച്ചകെട്ടി കുതിച്ചിട്ടും പടയത്തെ പിടിച്ചിട്ടും
വട്ടം ചുറ്റും തഞ്ചമാണേ...
ഓ.. ധുംധുംധനന ധുംധുംധനനം
ധുംധുംധനന ധുംധുംധനനം...
ആറ്റിൻകരയൊക്കലിട്ട് കാറ്റിന്റൊപ്പം ചൂളമിട്ട്
നീറ്റിലൊട്ടും കരുത്താണേ...
ഓ.. ധുംധുംധനന ധുംധുംധനനം
ധുംധുംധനന ധുംധുംധനനം...
കുലംകുത്തിയൊഴുകുന്ന കുന്നപ്പുഴക്കക്കരയ്കക്
പാലം കെട്ടി കടക്കണ കുമ്പനാണേ...
മുങ്ങിപ്പൊങ്ങി കാത്തുപെയ്യും തുള്ളിത്തുള്ളി-
ച്ചിതറിയും കള്ളപ്പണക്കിഴിയണ ചുള്ളനാണേ...
പട തട്ടിത്തട്ടി തടയണ തടയുമിടിയിവിടെ
നൊടിയിലിടയുമിടിയും പടയുമിവനാണേ...
പ്രമാണി...പ്രമാണി...പ്രമാണി...