ചിരി ചിരിച്ചാൽ
ചിരി ചിരിച്ചാൽ മധുരിക്കും ചക്കരേ
കെറുവിച്ചാൽ കറുക്കും ചക്കരേ....
നീ പോടാ
കുറുമ്പായി മധുരിക്കും ചക്കരേ
നിന്നെ എറുമ്പായി ഞാൻ അരിക്കും ചക്കരേ
അരിച്ചാൽ ഞാനൊരു കനലാകും
നീ പിന്നെ വെറും ഫ്ലൈ ഇൻ ദി ഫയർ
പാല് പോലെ വെളുവെളുത്ത ചക്കരേ
നിന്നെ തേനായ് വന്നലിയിക്കും ചക്കരേ
ചിരി ചിരിച്ചാൽ മധുരിക്കും ചക്കരേ
കെറുവിച്ചാൽ കറുക്കും ചക്കരേ....
ഏലോ ഏലോ ഏലസോ.............
കവിളിലോട്ട് ചുണ്ട് ചേർത്തു വച്ചോട്ടെ ചക്കരേ........
കൊതിച്ചു കൊതിച്ചു വെറുതേ നോക്കി നിന്നോ.......കൊക്കരേ...
ഒന്ന് നെഞ്ചോട് ചേർന്നൊന്നു നിന്നാട്ടെ ചക്കരേ
ഹേ കൊഞ്ചാതെ കൊഞ്ചി എന്നെ ചൂണ്ടാതെ കൊക്കരേ ...
അരമണിച്ചെപ്പിനുള്ളിൽ അലങ്കാരമുത്തുപോലെ
ഒളിഞ്ഞു നിന്ന് അഴകെല്ലാം കാണും ഞാൻ ചക്കരേ......
ചിരി ചിരിക്കല്ലേ ചിരിക്കല്ലേ കിറുക്കാ
നീ ചിരിച്ചാൽ മുഴുകിറുക്കാകും
കുറുമ്പായി മധുരിക്കും ചക്കരേ
നിന്നെ എറുമ്പായി ഞാൻ അരിക്കും ചക്കരേ....
പാല് പോലെ വെളുവെളുത്ത ചക്കരേ
നിന്നെ തേനായ് വന്നലിയിക്കും ചക്കരേ
സ്വർണ്ണമത്സ്യ കന്യകയായ് തുടിച്ചുവന്ന ചക്കരേ
നിൻ മലർപൊയ്ക തേടിവന്ന സ്വർണ്ണ മൽസ്യമല്ല ഞാൻ.... കൊക്കരേ
അടി വെള്ളം മുത്താകും മുത്തി മുത്തി വന്നാട്ടെ ചക്കരേ.......
ചിങ്കാര മുത്ത് പോലെ തുള്ളാതെ കൊക്കരേ.......
ഈ പൊയ്കയിൽ വിടർന്നു നിൽക്കും ആമ്പലാണ് ഞാൻ ചക്കരേ.....
നീയെന്നും എന്നും വെള്ളത്തിലാണെന്ന് അറിയാം