പുതുമണ്ണ്
പുതുമണ്ണ് പുളർന്ന് വരുന്നേ
മുളപൊട്ടി കിളിർത്തല്ലോ.....
ഹാ... പുതുമണ്ണ് പുളർന്ന് വരുന്നേ
മുളപൊട്ടി കിളിർത്തല്ലോ
കൂമ്പാള വെളുത്തതുടുപ്പേ
മണവാട്ടിയൊരുക്കം പോൽ
കടുകട്ടി കാഞ്ഞിരമുട്ടി കയ്യാൽ മണ്ണ്
കിളച്ച് മറിച്ചേ
ഒരു തൈ വച്ചിത്തിരി കാട്ടാൽ
കുന്നോളം കായ് പൂത്ത് പഴുക്കും
പുതുമണ്ണ് പുളർന്ന് വരുന്നേ
മുളപൊട്ടി കിളിർത്തല്ലോ..........
കോലം മേൽ കോലം പോലെ കരഗതികിട്ടാ പ്രേതം പോലെ
കൈകെട്ടി കുലുന്നനെ നിന്നാൽ ഈ കായ്കനി തിന്നാൻ ഒക്കത്തില്ലെടാ
പുതുമണ്ണ് പുളർന്ന് വരുന്നേ
മുളപൊട്ടി കിളിർത്തല്ലോ.............
കടകടലിൽ നിന്നൊരു കുടം അമൃതം
അമൃതമൃത കുടമമൃതം
ആ കുടമേന്തി തലകടലിൽ നിന്നെത്തിയ
ധന്വന്തരി ദൈവം
തുപ്പിക്കളയുന്ന ചക്കക്കുരുവും വരിയ്ക്ക പ്ലാവാക്കി മാറ്റുന്നു മണ്ണ്
കുന്നിക്കുരുവിനും അമ്മയീ മണ്ണ്
പൊന്നരയാലിനും അമ്മ ഈ മണ്ണ്
പിന്നെ കാട്ടുമരുന്നിനും വേണമീ മണ്ണ്
ഹാ നാട്ടുമരുന്നിനും വേണമീ മണ്ണ്