അറുമുഖൻ വെങ്കിടങ്ങ്
നടുവത്ത് ശങ്കരന്റെയും കാളിയുടെയും മകനായി 1958 -ൽ തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ ജനിച്ചു. ചെറുപ്പം മുതൽ വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകൾക്കായി ഗാനങ്ങൾ രചിച്ചിരുന്ന അറുമുഖന്റെ നാട്ടുകാരനായ കെ ജി സത്താറിന്റെ മകൻ സലിം സത്താർ അറുമുഖൻ എഴുതിയ ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന ഗാനം ഉൾപ്പെടുത്തി ഒരു കാസറ്റ് പുറത്തിറക്കി. പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ കലാഭവൻ മണി അറുമുഖന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയ കസറ്റുകൾ ഇറക്കാൻ തുടങ്ങി.
ഇത് അദ്ദേഹത്തെയും കലാഭവൻ മണിയെയും ജനപ്രിയരാക്കി. അറുമുഖൻ രചിച്ച പാട്ടുകളായിരുന്നു മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ... തുടങ്ങിയവയെല്ലാം. കലാഭവൻ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകൾ എഴുതിയ അദ്ദേഹം മുന്നൂറ്റി അൻപതോളം നാടൻ പാട്ടുകളുടെ രചയിതാവാണ്. അറുമുഖൻ വെങ്കിടങ്ങ് സിനിമകളിലും ഗാനങ്ങൽ എഴുഹ്റ്റിയിട്ടുണ്ട്. 1998 -ൽ മീനാക്ഷി കല്യാണം എന്ന സിനിമയിലാണ് ആദ്യമായി ഗാനം എഴുതിയത്. തുടർന്ന് മീശമാധവൻ, ഉടയോൻ, ദി ഗാർഡ്, സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം.. എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചു. ധാരാളം ആൽബം സോംഗുകളും അറുമുഖൻ വെങ്കിടങ്ങ് രചിച്ചിട്ടുണ്ട്.
2023 ഒക്ടോബറിൽ തന്റെ അദ്ദേഹം അന്തരിച്ചു. അറുമുഖൻ വെങ്കിടങ്ങിന്റെ ഭാര്യ അമ്മിണി. സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി എന്നിവരാണ് മക്കൾ