ട്രിബ്യൂട്ട് ടു മണിച്ചേട്ടൻ

ഓടേണ്ട ഓടേണ്ടാ ഓടിത്തളരേണ്ട
ഓമനപ്പൂമുഖം വാടിടേണ്ട...
ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ 
ഓമനച്ചുണ്ടത്തൊരുമ്മ നൽകാം...
ടാറിട്ട റോഡാണു റോഡിന്റരികാണ്
വീടിന്നടയാളം ശീമക്കൊന്ന...
പച്ചരിച്ചോറുണ്ട് പച്ച മീൻചാറുണ്ട്
ഉച്ചയ്ക്ക് ഉണ്ണാനായ് വന്നോളൂട്ടോ...

ചാലക്കുടി ചന്തയ്ക്കുപോകുമ്പോൾ....
ചാലക്കുടി ചന്തയ്ക്കുപോകുമ്പോൾ ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍...
ചെമ്പല്ലി കരിമീന്‍ ചെമ്മീനേ പെണ്ണിന്‍റെ കൊട്ടേല്...
നെയ്യുള്ള പിടയ്ക്കണ മീനാണേ...
ചാലക്കുടി ചന്തയ്ക്കുപോകുമ്പോൾ ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍...
ചെമ്പല്ലി കരിമീന്‍ ചെമ്മീനേ പെണ്ണിന്‍റെ കൊട്ടേല്...
നെയ്യുള്ള പിടയ്ക്കണ മീനാണേ...

കോളേജിലു പോകുമ്പം പലമുഖം കാണുമ്പം...
എന്നെയും ഓർത്തീടേണേ ... എന്റെ പുന്നാരേ...
എന്നെയും ഓർത്തീടേണേ....
കോളേജിലു പോകുമ്പം പലമുഖം കാണുമ്പം...
എന്നെയും ഓർത്തീടേണേ ... എന്റെ പുന്നാരേ...
എന്നെയും ഓർത്തീടേണേ....
കണ്ണിമാങ്ങാപ്രായത്തിൽ നിന്നേ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്... എന്റെ പുന്നാരേ...
മാമ്പഴമാകട്ടേന്ന്....
കണ്ണിമാങ്ങാപ്രായത്തിൽ നിന്നേ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്... എന്റെ പുന്നാരേ...
മാമ്പഴമാകട്ടേന്ന്....

ആ പരലീപരലി പരലീ പൂവാലി പരലീപ്പരലീ 
ഇന്നലീ നേരത്തി പരലി വെള്ളത്തിലോടണല്ലാ...
ആ പരലീപരലി പരലീ പൂവാലി പരലീപ്പരലീ 
ഇന്നലീ നേരത്തി പരലി വെള്ളത്തിലോടണല്ലാ...
പുത്തനിടിയും വെട്ടി മഴയുടെ  
ശക്തിയുടമ്പറുത്തെ എന്റമ്മോ....
കെട്ടുകൾ പൊട്ടിത്തകർന്നു
വയലിന്റെ തട്ടുകൾ ഒപ്പമായി....
ആ പരലീപരലി പരലീ പൂവാലി പരലീപ്പരലീ 
ഇന്നലീ നേരത്തി പരലി വെള്ളത്തിലോടണല്ലാ...
ആ പരലീപരലി പരലീ പൂവാലി പരലീപ്പരലീ 
ഇന്നലീ നേരത്തി പരലി വെള്ളത്തിലോടണല്ലാ...

ആ... മിന്നാമിനുങ്ങേ...
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ....
എങ്ങോട്ടാനെങ്ങോട്ടാണീതിടുക്കം...
നീ തനിച്ചല്ലേ പേടിയാവില്ലേ....
കൂട്ടിനു ഞാനും വന്നോട്ടേ...
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ....
എങ്ങോട്ടാനെങ്ങോട്ടാണീതിടുക്കം...
നീ തനിച്ചല്ലേ പേടിയാവില്ലേ....
കൂട്ടിനു ഞാനും വന്നോട്ടേ...
മിന്നാമിനുങ്ങേ....
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tribute to Manichettan

Additional Info

Year: 
2019