മാണിക്യ മലരായ

മാണിക്യമലരായ പൂവീ 
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി.. 
വിലസിടും നാരി...

മാണിക്യമലരായ പൂവീ 
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി.. 
വിലസിടും നാരി...

ഹാതിമുന്നബിയെ വിളിച്ച് 
കച്ചവടത്തിന്നയച്ച്..
കണ്ട നേരം ഖൽബിനുള്ളിൽ 
മോഹമുദിച്ചു.. മോഹമുദിച്ചു...

കച്ചവടവും കഴിഞ്ഞ് 
മുത്തുറസുൽ അവന്നു
കല്യാണാലോചനയ്ക്കായ്
ബീവി തുനിഞ്ഞു.. ബീവി തുനിഞ്ഞു...

മാണിക്യമലരായ പൂവീ 
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി.. 
വിലസിടും നാരി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Manikya malaraya

അനുബന്ധവർത്തമാനം

40 വർഷങ്ങൾക്ക് മുൻപ് രചിച്ച ഗാനം

സൗദി അറേബ്യയിലെ പ്രവാസിയായ പി എം എ ജബ്ബാർ 40 വർഷങ്ങൾക്ക് മുൻപ് രചിച്ചതാണ് മാപ്പിള പാട്ടിൽ ശ്രദ്ധേയമായ ഈ ഗാനം. ആദ്യമായി ഇത് ആലപിച്ചത് അദ്ദേഹത്തിന്റെ ബന്ധു കൂടിയായ കേരളമാപ്പിള കലാ അക്കാദമിയുടെ നേതാവായായ തലശേരി റഫീഖ് എന്ന ഗായകനാണ്. ഡെൽഹി ദൂരദർശനിൽ കേരളത്തിൽ നിന്ന് പാടിയ ഏക മാപ്പിളപാട്ട് ഗായകനാണ് തലശേരി റഫീഖ്. 1978ൽ ഈ ഗാനത്തിന് ആദ്യമായി സംഗീതം നൽകി പാടിയതും തലശേരി റഫീക്കാണ്. 2018 ൽ സോഷ്യൽ മീഡിയയിൽ മാണിക്യ മലരായ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദമായതുമാവുകയും ചെയ്തു. ഒമർ സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തി. അതിലെ ഗാനരംഗങ്ങളാണ് വിവാദമായത്.. 
ചേർത്തതു്: Neeli