സച്ചിൻ വാര്യർ

Sachin Warrier
Sachin Warrier-Singer-M3DB
Date of Birth: 
Sunday, 15 October, 1989
എഴുതിയ ഗാനങ്ങൾ: 2
സംഗീതം നല്കിയ ഗാനങ്ങൾ: 10
ആലപിച്ച ഗാനങ്ങൾ: 50

ഗായകൻ - സുധീർ എസ് വാര്യരുടെയും ഷൈലജയുടെ മകനായി 1989 ഒക്ടോബർ 15ന് കോഴിക്കോട് ജനനം. മലപ്പുറം കോട്ടക്കലിൽ സ്കൂൾ പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അങ്കമാലിയിലെ ഫിസാറ്റ് എഞ്ചീനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി. സ്കൂൾ തലത്തിൽത്തന്നെ സംഗീതം അഭ്യസിച്ചിരുന്ന സച്ചിൻ സുഹൃത്തുക്കളുമൊത്ത് ഒരു സംഗീത ബാൻഡും രൂപപ്പെടുത്തി ഇന്റർ-കോളേജ് മത്സരങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു.

വിനീത് ശ്രീനിവാസനെയും കൂട്ടുകാരൻ ഷാൻ റഹ്മാനെയും കണ്ടെത്തിയതാണ് പ്രൊഫഷണൽ സംഗീതമേഖലയിലേക്കുള്ള വഴിത്തിരിവായത്. വിനീത് കഥയെഴുതി സംവിധാനം ചെയ്ത “മലർവാടി ആർട്സ് ക്ലബ്ബ്” എന്ന സിനിമക്ക് വേണ്ടി പുതിയ ഗായകരെ കണ്ടെത്തുന്ന ഒഡീഷനിൽ പങ്കെടുത്ത സച്ചിൻ അതിൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടർന്ന് സിനിമയിലും മലർവാടി ക്ലബ്ബിന്റെ നിരവധി ഷോകളിൽ വിദേശത്തും ഇന്ത്യയിലുമായി പാടി. ഷാൻ സംഗീതം ചെയ്ത ദി മെട്രോ എന്ന ചിത്രത്തിലും തുടർന്ന് “ഗീത്” “നിനൈക്കയിൽ” “പാച്ച്‌വർക്ക്” എന്ന ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചു. വിനീത് ശ്രീനിവാസൻ-ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽത്തന്നെ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്തിലെ” പ്രധാനഗാനങ്ങൾ പാടാൻ സച്ചിനെയാണ് തിരഞ്ഞെടുത്തത്. സംഗീതരംഗത്ത് സജീവമായുള്ള ബന്ധുക്കളും സംഗീതത്തിൽ താല്പര്യമുള്ള കുടുംബാംഗങ്ങളും ഏറെയുള്ള സച്ചിൻ നിലവിൽ ചെന്നെയിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലാണ് ജോലി നോക്കുന്നത്. 2016 ലെ ആനന്ദം എന്ന ചിത്രത്തിലൂടെ സച്ചിൻ ഗാനരചനയിലേയ്ക്കും സംഗീത സംവിധാനത്തിലേയ്ക്കും കൂടി കടന്നിരിക്കയാണ്

കുടുംബം : അച്ചൻ,അമ്മ,സഹോദരി.