കാണാന്‍ ഞാനെന്നും

കാണാന്‍ ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ
ഓര്‍ക്കും മുൻ‌പെന്നില്‍ ഒഴുകിയ കവിത നീയാണോ
ഇരവിലും പകലിലും
തഴുകുമീ കതിരൊളി
പറയുമോ പ്രിയസഖീ
നിന്‍ മിഴിയിലെ ഒളിയാണോ
പരിസരം മറന്നു ഞാന്‍
അലയുമീ വഴികളില്‍
ഇതളിടും മലരുകള്‍ നിന്നഴകുള്ള ചിരിയാണോ
കാണാന്‍ ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ
ഓര്‍ക്കും മുൻ‌പെന്നില്‍ ഒഴുകിയ കവിത നീയാണോ

മലര്‍മണം നിറഞ്ഞ മുടിയില്‍
തൊടാന്‍ പറന്നടുക്കലണയാന്‍
മനം തുടിച്ചിരുന്നു സുഖമോടെ
ആ...
പാല്‍നിലാവില്‍ നനഞ്ഞ വഴിയേ
പാട്ടു മൂളി കൂന്തലില്‍
തഴുകാന്‍ എന്നും പോരും
എന്നുയിരിലെ മൃദുപവനന്‍

കുളിര്‍ക്കണം കൊരുത്ത മൊഴിയാല്‍
മനം പകുത്തെടുത്തു തരുവാന്‍
ചൊടിത്തടം തരിച്ചു ദിനമേറെ
ആ....
തൊട്ടടുത്തു വരുന്ന നിമിഷം
പിൻന്തിരിഞ്ഞ വാക്കുകള്‍
അറിയാന്‍ പോരൂ
നീ എന്‍ പൊന്‍ കനവിലെ ചെറുകുടിലില്‍

കാണാന്‍ ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ
ഓര്‍ക്കും മുൻ‌പെന്നില്‍ ഒഴുകിയ കവിത നീയാണോ
ഇരവിലും പകലിലും
തഴുകുമീ കതിരൊളി
പറയുമോ പ്രിയസഖീ
നിന്‍ മിഴിയിലെ ഒളിയാണോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
kanan njanennum