വിശാഖ് നായർ

Vishak Nair

പ്രാഥമിക വിദ്യാഭ്യാസം ഷാർജ, ഡെൽഹി എന്നിവിടങ്ങളിലായിരുന്നു. മംഗലൂരിലെ സൂരത് കൽ എൻ ഐ ടി യിൽ പഠിക്കുന്ന സമയത്ത് നാടകങ്ങളിൽ വിശാഖ് സജീമായിരുന്നു. അഗദ ക്രിസ്റ്റിയുടെ 'ആൻഡ് ദെൻ ദേർ വേർ നൺ(And then there was none)', 'ഒൺ ഫ്ള്യൂ ഓവർ ദി കുക്കൂസ് നെസ്റ്റ്' ( One flew over the cuckoos nest) തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തതിനു പുറമെ അതിൽ അഭിനയിക്കുകയും ചെയ്തു. ഈ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുബൈ ഐ ഐ ടി യിൽ നടന്ന എൻ ഐ ടി ഇന്റർ ഫെസ്റ്റിൽ നാടകം സംവിധാനം ചെയ്ത അവതരിപ്പിച്ചിട്ടുണ്ട്. പഠനശേഷം ചെന്നൈയിലെ ബെൻസിൽ ഫാക്റ്ററി കൺസൾട്ടന്ററായി ജോലി നോക്കി. അവിടെ ഏവം, കികാസ് തുടങ്ങിയ വർക്ഷോപ്പുകളിൽ പങ്കെടുക്കാൻ വിശാഖിനു സാധിച്ചു. തുടർന്ന് ചെന്നൈയിൽ വച്ച് തന്നെ നടന്ന ഒരു ഓഡിഷനിലൂടെയാണ് ആനന്ദം എന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. ആനന്ദം ചിത്രത്തിന് ശേഷം പുത്തൻ പണം, ചെമ്പരത്തിപ്പൂ, മാച്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അച്ഛൻ ബാലചന്ദ്രൻ. ചാർട്ടേർഡ് അകൗണ്ടന്റാണ്. അമ്മ ജയ. മൂവാറ്റുപുഴ ഇറിഗേഷൻ ഡിപ്പാർട്മെന്റിലെ സുയൂപ്പർവൈസറായി ജോലി നോക്കുന്നു. വിശാഖ് ഏകമകനാണ്.