ദൂരെയോ

വഴി തിളങ്ങുന്നേ മനം ഒരുങ്ങുന്നുണ്ടേ
കൺതുറക്കുന്നേ പിരിയാബന്ധമേ
പിന്നോട്ട് പായും ലോകം
മുന്നോട്ടു വേഗം പോകാം..
ദൂരെയോ ..എങ്ങോ ...
തിരഞ്ഞു നമ്മെ നാം നടക്കുമിരുൾത്തടങ്ങളിൽ
കരങ്ങൾ കൈകൾ കോർത്ത കൂട്ടുകാർ ഇതായിതാ
പല മോഹങ്ങളെങ്കിലും പല സ്വപ്നങ്ങളെങ്കിലും
അത് പിന്നേയ്ക്കു മാറ്റിടാം..കൂട്ടായ് വേഗം പോകാം
ദൂരെയോ ..എങ്ങോ ...

സ്നേഹം പകർന്നീ കിനാക്കാലരാവിതിൽ
പ്രകാശം നിറഞ്ഞേ ഇന്നാഘോഷമായ്
ഈ കാലം കടന്നു നാം
നാളെതൻ കരങ്ങളിൽ ചേർന്നണഞ്ഞിടും മുന്നേ
കൂട്ടായ് വേഗം പോകാം

ദൂരെയോ ..എങ്ങോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dooreyo