അപൂർവ ബോസ്

Apoorva Bose

കൊച്ചിക്കാരായ സംഗീത,ബോസ് ദമ്പതിമാരുടെ ഏകമകളായ അപൂർവ വിനീത് ശ്രീനിവാസന്റെ "മലർവാടി ആർട്ട്സ് ക്ലബ്" എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് ചെയ്ത ബ്ലെസ്സിയുടെ "പ്രണയം" എന്ന സിനിമയിലെ കൗമാരവേഷം ശ്രദ്ധിയ്ക്കപ്പെട്ടു. സുനിൽ കാര്യാട്ടുകരയുടെ "പകിട" എന്ന ചിത്രത്തിൽ ആദ്യമായി പ്രധാനവേഷം അവതരിപ്പിച്ചു.

കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർത്ഥിനിയാണ് ഇപ്പോൾ.