പ്രശാന്ത് മുരളി പത്മനാഭൻ

Prasanth Murali Padmanabhan
Date of Birth: 
Saturday, 13 January, 1979
സംവിധാനം: 3
കഥ: 3
സംഭാഷണം: 3
തിരക്കഥ: 3

മലയാള ചലച്ചിത്ര സംവിധായകൻ. 1979 ജനുവരി 13 ന് മുരളി പദ്മനാഭന്റെയും ലീന മുരളിയുടെയും മകനായി കണ്ണൂരിൽ ജനിച്ചു. പത്താം ക്ലാസ് വരെ ജവഹർ നവോദയ വിദ്യാലയ കോട്ടയം, തുടർന്ന് പ്ലസ് ടു ജവഹർ നവോദയ വിദ്യാലയ ഇടുക്കി. അതിനുശേഷം കോട്ടയം സി എം എസ് കോളേജിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടി. തുടർന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ നിന്നും ജേർണലിസത്തിൽ പി ജി ഡിപ്ലോമ, എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പിജി എന്നിവ കഴിഞ്ഞു.

പ്രശാന്ത് മുരളി 2000 -ത്തിൽ പേരറിയാപക്ഷി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2005 മുതൽ സ്വതന്ത്രമായി പരസ്യ ചിത്രങ്ങൾ ചെയ്ത് തുടങ്ങി. സംവിധായകൻ വി കെ പ്രകാശിനൊപ്പം ഏതാനും പരസ്യ ചിത്രങ്ങൾ അസിസ്റ്റ് ചെയ്‌തു. 2013 ൽ പൈസ പൈസ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം 2020 -ൽ ലാൽബാഗ് എന്ന സിനിമ സംവിധാനം ചെയ്തു. 

വിലാസം:- 14 പൂവത്താനിക്കൽ, മാലം, പി ഓ കോട്ടയം.

പ്രശാന്തിന്റെ മെയിൽ :   ഫേസ്ബുക്ക് പ്രൊഫൈലിവിടെ  | ഫേസ്ബുക്ക് പേജിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ