ലിയോ തദേവൂസ്

Leo Thadevoos
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 5
കഥ: 3
സംഭാഷണം: 4
തിരക്കഥ: 5

സംവിധായാകൻ ഭദ്രന്റെ അസോസിയേറ്റായിരുന്നു ലിയോ തദേവൂസ്. വെള്ളിത്തിര, ഉടയോൻ എന്നി ചിത്രങ്ങളിൽ ഭദ്രനൊപ്പം അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചു. 2008-ൽ പുറത്തിറങ്ങിയ "പച്ചമരത്തണലിൽ" എന്ന സിനിമയോടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. റൺവേ എന്ന ചിത്രത്തിൽ സംവിധായാകൻ ജോഷിയുടെ അസ്സോസിയേറ്റായും പ്രവർത്തിച്ചു. 2017-ൽ പുറത്തിറങ്ങിയ "ഒരു സിനിമക്കാരൻ" എന്ന ചിത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടി.  2019-ൽ പുറത്തിറങ്ങിയ ജയറാം നായകനായ "ലോനപ്പന്റെ മാമോദീസ" ആണ് സംവിധാനം ചെയ്തതിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

 

ലിയോ തദേവൂസിന്റെ ഫേസ്‍ബുക്ക് പ്രൊഫൈൽ