വിനീത് കുമാർ

Vineeth Kumar (Actor-Director)
Date of Birth: 
Friday, 11 November, 1977
വിനീത്കുമാർ
മാസ്റ്റർ വിനീത്
സംവിധാനം: 3
തിരക്കഥ: 1

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ 1977 നവംബർ 11 ന് ജനനം. കണ്ണൂർ മേലേചൊവ്വ സ്കൂൾ, കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.

1988 ൽ പടിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി. മോഹൻ‌ലാൽ നായകനായ ദശരഥം, ഒരു വടക്കൻ വീരഗാഥ, ഭരതം എന്ന ചിത്രങ്ങളിലൂടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടു. 

മുതിർന്ന ശേഷം ദേവദൂതൻ എന്ന ചിത്രത്തിലൂടെ രണ്ടാം വരവിൽ ശ്രദ്ധേയനായി. കൺമഷി, മേൽ‌വിലാസം ശരിയാണ്, എന്നീ ചിത്രങ്ങളിൽ നായകനയും അഭിനയിച്ചു.

പരസ്യചിത്ര സംവിധാന രംഗത്ത് സജീവം. 2014ൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. "അയാൾ ഞാനല്ല" എന്ന ആ ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകവേഷം കൈകാര്യം ചെയ്തത്.

ഭാര്യ : സന്ധ്യ

മകൾ : മൈത്രേയി, മാതംഗി