വേണുഗോപൻ രാമാട്ട്
Venugopan Ramatt
Date of Birth:
Wednesday, 26 May, 1954
Date of Death:
Friday, 21 June, 2024
സംവിധാനം: 6
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് വേണുഗോപൻ ജനിച്ചത്. 1987 -ൽ തൂവാനത്തുമ്പികൾ എന്ന സിനിമയിൽ സംവിധായകൻ പത്മരാജന്റെ സംവിധാന സഹായിയായിട്ടാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഞാൻ ഗന്ധർവ്വൻ ഉൾപ്പെടെയുള്ള അഞ്ച് പത്മരാജൻ സിനിമകളിൽ കൂടി വേണുഗോപൻ സഹസംവിധായകനായി പ്രവർത്തിച്ചു.
1998 -ൽ ജയറാം നായകനായ കുസൃതിക്കുറുപ്പ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് വേണുഗോപൻ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം അഞ്ച് ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. 2017 -ൽ ഇറങ്ങിയ സർവ്വോപരി പാലാക്കാരൻ ആണ് വേണുഗോപൻ സംവിധാനം ചെയ്ത അവസാന ചിത്രം. 2024 ജൂണിൽ അദ്ദേഹം അന്തരിച്ചു.
വേണുഗോപന്റെ ഭാര്യ ലത. മക്കൾ ലക്ഷ്മി, വിഷ്ണു ഗോപൻ