എ കെ സാജന്‍

AK Sajan
സംവിധാനം: 6
കഥ: 21
സംഭാഷണം: 23
തിരക്കഥ: 24

മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, സംവിധായകൻ. 1993-ൽ ജോഷി - മമ്മൂട്ടി ചിത്രമായ ധ്രുവം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ഈ കെ സാജൻ ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ആ വർഷം തന്നെ രാജീവ് അഞ്ചലിന്റെ മോഹൻലാൽ ചിത്രമായ ബട്ടർ ഫ്ലൈസ്- നുവേണ്ടി കഥ,തിരക്കഥ, സംഭാഷണം രചിച്ചു. 1994-ൽ രാജീവ് അഞ്ചലിന്റെ തന്നെ സുരേഷ്ഗോപി ചിത്രമായ കാശ്മീരം എന്ന സിനിമയ്ക്കും സാജൻ കഥ,തിരക്കഥ,സംഭാഷണം രചിച്ചു. ഈ സിനിമകളെല്ലാം വിജയിച്ചതോടുകുടി എ കെ സാജൻ തിരക്കഥാകൃത്തുക്കളിൽ മുൻ നിരയിലേയ്ക്കുയർന്നു. ഇരുപതിലധികം സിനിമകൾക്ക് സാജൻ തിരക്കഥ എഴുതിയിട്ടുണ്ട്. ജനാധിപത്യം, ക്രൈം ഫയൽ, ചിന്താമണി കൊലക്കേസ്..എന്നീ സിനിമകൾ എ കെ സാജൻ തിർക്കഥ എഴുതിയ വിജയ ചിത്രങ്ങളിൽ ചിലതാണ്.

എ കെ സാജൻ സംവിധാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്  2002- ലാണ്. പൃഥ്വിരാജിനെ നായകനാക്കി സ്റ്റോപ്പ് വയലൻസ് എന്ന സിനിമയായിരുന്ന് സാജൻ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് നാലു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. എ കെ സാജന്റെ സഹോദരൻ എ കെ സന്തോഷും തിരക്കഥാകൃത്താണ്.