ദീപൻ

Deepan
Date of Birth: 
തിങ്കൾ, 13 March, 1972
Date of Death: 
തിങ്കൾ, 13 March, 2017
സംവിധാനം: 7

മലയാള ചലച്ചിത്ര സംവിധായകനും മേരിലൻഡ് സ്റ്റുഡിയോ മാനേജരുമായിരുന്ന വെളിയം ചന്ദ്രന്റെയും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമായ ആനന്ദവല്ലിയുടെയും മകനായി 1972 മാർച്ച് 13 ആം തിയതിയാണ് ദീപൻ ജനിച്ചത്.

ആറാം തമ്പുരാന്‍, എഫ് ഐ ആര്‍, വല്യേട്ടന്‍, നരസിംഹം, രാവണപ്രഭു എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് സംവിധായകനായിരുന്ന ഇദ്ദേഹം 2003 ല്‍ പുറത്തിറങ്ങിയ ദി കിംഗ് മേക്കർ ലീഡർ എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാൽ തുടർന്നും സഹ സംവിധായകനായി ഇദ്ദേഹം 2005 ല്‍ ദി ടൈഗര്‍, 2006 ല്‍ വാസ്തവം, 2008 ല്‍ സൗണ്ട് ഓഫ് ബൂട്ട് എന്നീ ചിത്രങ്ങളുടെ 
ചെയ്യുകയുണ്ടായി.

2009 ല്‍ പ്രിത്വിരാജ്, ബാല, പ്രിയാമണി, മീര നന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ മുഖം, 2012 ല്‍ ഹീറോ, സിം, ഡി കമ്പനി, 2014 ല്‍ സുരേഷ് ഗോപി, അനൂപ് മോനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദി ഡോള്‍ഫിന്‍സ് എന്ന ചിത്രങ്ങൾ സംവിധാനം ചെയ്തു.

എ.കെ.സാജന്റെ തിരക്കഥയില്‍ ജയറാം, പാര്‍വതി നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കെ വൃക്കരോഗത്തെ തുടര്‍ന്ന് ഇദ്ദേഹം തന്റെ 45 ആം വയസ്സിൽ 2017 മാർച്ച് 13 ആം തിയതി അന്തരിച്ചു.

ഭാര്യ ദീപയാണ് ഭാര്യ, മാധവന്‍, മഹാദേവന്‍ എന്നിവരാണ് മക്കള്‍.