അനൂപ് മേനോൻ

Anoop Menon
എഴുതിയ ഗാനങ്ങൾ: 15
സംവിധാനം: 2
കഥ: 11
സംഭാഷണം: 11
തിരക്കഥ: 13

മലയാള ടെലിവിഷൻ രംഗത്തു നിന്നും സിനിമയിലേയ്ക്കു വന്ന അനൂപ് ഗംഗാധരൻ എന്ന അനൂപ് മേനോൻ തിരുവനന്തപുരം കരമന സ്വദേശിയാണ്.

നിയമബിരുദധാരിയായ അനൂപ് ദുബായിൽ നിയമാധ്യാപകനായി പ്രവർത്തിക്കുന്നതിനിടയിൽ പല ചാനലുകളിലും അവതാരകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സീരിയലുകളിലേയ്ക്ക് പ്രവേശിച്ചത്. സിനിമ ഇതിന്റെ തുടർച്ചയായിരുന്നു. പകൽനക്ഷത്രങ്ങൾ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് തിരക്കഥാ രംഗത്തേക്കും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് ഗാനങ്ങൾ രചിക്കുക വഴി ഗാനരചനാ രംഗത്തേക്കും ചുവടു വച്ചു.

ഫേസ്ബുക്ക്