ട്രാഫിക്ക്

Released
Traffic
കഥാസന്ദർഭം: 

ഒരു സെപ്തംബർ 16. സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം റിലീസ്‌ ചെയ്യുന്ന ദിവസം. കൈക്കൂലി വാങ്ങി സസ്പെന്‍ഷനില്‍ ആയ ട്രാഫിക്‌ പോലീസുകാരന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം. ഒരു ജേര്‍ണലിസ്റ്റ് തന്റെ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ ദിവസം. ഒരു ഡോക്ടറുടെ ആദ്യ വിവാഹ വാര്‍ഷികം. അന്ന് രാവിലെ ഒരു ട്രാഫിക്‌ സിഗ്നലില്‍ ഉണ്ടാകുന്ന ഒരു അപകടം ഇവരുടെ എല്ലാം ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് ഒരു രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒറ്റ ലക്ഷ്യത്തിനു വേണ്ടി ഇവര്‍ യത്നിക്കുന്നു . ഒരു ജീവന് വേണ്ടി . ഇവിടെ നിന്നും ഉദ്വേഗജനകമായി മുന്നേറുന്ന സിനിമ ഒരു ത്രില്ലര്‍ എന്നതിനപ്പുറം ജീവിതം മുന്നോട്ടു വെക്കുന്ന സ്നേഹത്തിന്റെ ,ചതിയുടെ ,വാത്സല്യത്തിന്റെ , പ്രതികാരത്തിന്റെ  , പ്രണയത്തിന്റെ , നൊമ്പരത്തിന്റെ, ശരിയുടെ, തെറ്റിന്റെ  എല്ലാം നേര്‍ക്കാഴ്ചയാവുന്നു.

 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 7 January, 2011

ok