നിഷ സാരംഗ്

Nisha Sarang

മലയാള ചലച്ചിത്ര, ടെലിവിഷൻ താരം. 1970 ജനുവരിയിൽ ശാരംഗദന്റെയും ശ്യാമളയുടെയും മകളായി എറണാകുളത്ത് ജനിച്ചു.1999-ൽ അഗ്നി സാക്ഷി എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് നിഷ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. അച്ഛന്റെ മരണം നിഷയെ മാനസികമായി തളർത്തിയ സമയത്താണ് അവർക്ക് ഒരു സ്വകാര്യ ചാനലിൽ ഒരു പ്രോഗ്രാം അവതരിപ്പിയ്ക്കാൻ ഒരു അവസരം ലഭിയ്ക്കുന്നത്. പിന്നീട് നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലുമെല്ലാം നിഷ സാരംഗ് അഭിനയിച്ചു. നൂറോളം സിനിമകളിലും നിഷ സാരംഗ് അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന കോമഡി സീരിയലിലെ "നീലിമ" എന്ന കഥാപാത്രം നിഷ സാരംഗിനെ കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി. 2017-ലെ മികച്ച കോമഡി ആക്ടർക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നിഷ സാരംഗിനായിരുന്നു ലഭിച്ചത്. നിരവധി ടെലിവിഷൻഷോകളും, ഓൺലൈൻഷോകളും നിഷ സാരംഗ് ചെയ്തിട്ടുണ്ട്.