ഷാജി അസീസ്

Shaji Azees
Shaji Azeez
Date of Birth: 
Friday, 17 September, 1976
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

സംവിധായകൻ, കഥ, തിരക്കഥാകൃത്ത്. 1976 സെപ്റ്റംബർ 17 ന്  തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ  കറുപ്പം വീട്ടിൽ അബ്ദുൾ അസീസിന്റെയും പുഴങ്കര ഇല്ലം ആബിദയുടെയും മകനായി ജനിച്ചു. .പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ, കൈപ്പമംഗലം ഗവണ്മെന്റ് ഫിഷറീസ് ഹൈ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊടുങ്ങല്ലൂർ M E S അസ്മാബി കോളേജ് (പ്രീ -ഡിഗ്രിയും ഡിഗ്രിയും), തൃശൂർ മലയാള പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും എം. എ. മലയാളം, തൃശൂർ ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പി. ജി. ഡിപ്ലോമ എന്നിവയും കഴിഞ്ഞു.

പ്രിയനന്ദൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ അസി.ഡയറക്ടറായി 2001- ലായിരുന്നു ഷാജി അസീസിന്റെ സിനിമയിലെ തുടക്കം. പിന്നീട്, എം. ജി. ശശി, ബെന്നി സാരഥി, കുക്കു പരമേശ്വരൻ, മുരളി മേനോൻ, കെ. കെ. രാജീവ്‌, അനിൽ സി. മേനോൻ, ടി. കെ. രാജീവ്‌ കുമാർ തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ സഹ സംവിധായകൻ ആയി വർക്ക്‌ ചെയ്തു. ഷേക്സ്പിയർ എം എ മലയാളം എന്ന സിനിമയുടെ സംവിധാനത്തോടൊപ്പം തിരക്കഥയും രചിച്ചു. 2010- ൽ ഒരിടത്തൊരു പോസ്റ്റ്മാൻ കഥ എഴുതി സംവിധാനം ചെയ്തു. "എം. എയ്റ്റി. മൂസ" എന്ന ജനപ്രിയ ടെലിവിഷൻ പരമ്പര സംവിധാനം ചെയ്തിട്ടുണ്ട്.