ഷേക്സ്പിയർ എം എ മലയാളം
ഒരു ഗ്രാമത്തിലെ ആളുകളുടെ ജീവിതത്തെ ആസ്പദമാക്കി നാടകമെഴുതുന്ന എഴുത്തുകാരന് അവിടെ ജീവിച്ചിരുന്ന മല്ലി എന്ന തന്റെ കഥാനായികയോട് പ്രണയം തോന്നുന്നു.
Actors & Characters
Actors | Character |
---|---|
പവിത്രൻ | |
തൂത്തുക്കുടി തുളസി | |
കോട്ടയം ഗോപാലൻ | |
ഭാസ്ക്കരേട്ടൻ | |
ഡോകടർ | |
മനോമോഹനൻ | |
സുഗുണൻ | |
അല്ലി | |
നാടക നടി | |
നാടക നടി | |
ജോലിക്കാരി | |
അല്ലിയുടെ സഹോദരൻ | |
മോട്ടി ചക്കരപ്പാടം | |
ഡോകടറുടെ മകൻ | |
പവിത്രന്റെ മുത്തശ്ശി | |
പവിത്രന്റെ അമ്മ | |
അല്ലിയുടെ അച്ഛൻ | |
ജ്യോത്സ്യർ | |
പവിത്രന്റെ അച്ഛൻ | |
അല്ലിയുടെ അമ്മ | |
മുറുക്കാൻ കടക്കാരൻ | |
Main Crew
കഥ സംഗ്രഹം
ജയഭാരതി തിയറ്റേഴ്സിന്റെ സ്റ്റേജ് നാടകങ്ങളുടെ കഥാകൃത്താണ് പവിത്രൻ. പവിത്രൻ എഴുതിയ നാടകങ്ങളെല്ലാം വൻ വിജയങ്ങളായിരുന്നതിനാൽത്തന്നെ ജയഭാരതി തീയറ്റേഴ്സ് നടത്തുന്ന ഗോപാലന് അവനെ പ്രിയമായിരുന്നു.ഒരിക്കൽ ഗോപാലൻ പവിത്രനെ ഒരു വിദൂര ഗ്രാമത്തിലേക്കയച്ച് അവിടെയുള്ള ഗ്രാമീണരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു നാടകം എഴുതാൻ ആവശ്യപ്പെടുന്നു. അവിടെ അല്ലി എന്ന പെൺകുട്ടിയെ പവിത്രൻ കണ്ടുമുട്ടുന്നു.അവളെ കഥാപാത്രമാക്കി പവിത്രൻ നാടകമെഴുതാൻ തുടങ്ങുന്നു.
അല്ലിയുടെ സഹോദരൻ ഗ്രാമവാസികളിൽ നിന്ന് പണം വാങ്ങി പണ്ടേ വീട്ടിൽ നിന്ന് ഒളിച്ചോടിയതു മൂലം ഗ്രാമവാസികളുടെ ഇടയിൽ ഏറെ ബുദ്ധിമുട്ടിയാണ് അല്ലിയും കുടുംബവും കഴിഞ്ഞിരുന്നത്.അവസാനം അല്ലിയുടെ വീട് നഷ്ടപ്പെടുമെന്നായപ്പോൾ അവിടുത്തെ ഡോക്ടർ അല്ലിക്ക് വാഗ്ദാനം ചെയ്ത ജോലി സ്വീകരിച്ച് അവൾ ബാംഗ്ലൂരിലേക്ക് പോകുന്നു.അല്ലി അയച്ചു കൊടുത്ത പണം കൊണ്ട് കുടുംബത്തിന്റെ ബാധ്യതകൾ തീരുന്നു.കുടുംബത്തിലേക്ക് മടങ്ങിയ അല്ലിയുടെ സഹോദരനുൾപ്പെടെ എല്ലാവരും ആഡംബരജീവിതം നയിക്കാൻ തുടങ്ങുന്നു.
അല്ലിയോട് പ്രണയം തോന്നിയ പവിത്രൻ അവളെ അന്വേഷിച്ച് ബാംഗ്ലൂരിലെത്തിയപ്പോൾ ഗർഭിണിയായി ആശുപത്രിയിൽ കിടക്കുന്ന അല്ലിയെ കണ്ട് ഞെട്ടുന്നു.