ഷഫീർ സേട്ട്
1975 -ൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഷഫീർ സേട്ട് ജനിച്ചത്. ഇരുപത് വർഷത്തോളമായി സിനിമാ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഷഫീർ സേട്ട് കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ എക്സിക്യുട്ടിവായിട്ടാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് തൊമ്മനും മക്കളും, രാപ്പകൽ, ഗദ്ദാമ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, പ്രൊഡക്ഷൻ കൺട്രോളർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു.
2010 -ൽ ആത്മകഥ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഷഫീർ സേട്ട് നിർമ്മാതാവായി. തുടർന്ന് ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നീ സിനിമകൾ കൂടി നിർമ്മിച്ചു. സിനിമാ നിർമ്മാണത്തിനു പുറമേ മേരാ നാം ഷാജി, ഡ്യൂപ്ലിക്കേറ്റ് എന്നിവയുൾപ്പെടെ ഏട്ടോളം സിനിമകളിൽ ഷഫീർ സേട്ട് അഭിനയിച്ചിട്ടുമുണ്ട്. പൊറിഞ്ചു മറിയം ജോസിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ 2019 മാർച്ച് 26 -ന് ഷഫീർ സേട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ഷഫീർ സേട്ടിന്റെ ഭാര്യ ആയിഷ. മക്കൾ ദൈയാന്, ദിയ