മേഘമൽഹാർ

Released
Meghamalhar
കഥാസന്ദർഭം: 

നന്ദിത (സംയുക്താവർമ്മ) വളർന്നു വരുന്ന ഒരു എഴുത്തുകാരിയാണ്. ഗൾഫിൽ ജോലിയുള്ള ഭർത്താവും കുട്ടിയുമുള്ള ഒരു സംതൃപ്ത കുടുംബമാണ്  നന്ദിതയുടേത്. ഇതു തന്നെയാണ് രാജീവന്റെ (ബിജുമേനോൻ) അവസ്ഥയും. വക്കീലാണ്, രണ്ടു കുട്ടികളുണ്ട്. ഭാര്യ ഒരു വീട്ടമ്മയും.
നന്ദിതയും രാജീവനും രണ്ടുമൂന്ന് അവസരങ്ങളിൽ അവിചാരിതമായി കണ്ടുമുട്ടുന്നുണ്ട്, എല്ലാം സാഹിത്യത്തിനെ ചുറ്റിപ്പറ്റി. നന്ദിതയ്ക്ക് തന്റെ ബാല്യകാല ഇഷ്ടക്കാരനായിരുന്നു രാജീവൻ എന്നു തിരിച്ചറിയുന്നു. രാജീവനു അവളോടു ഇപ്പോൾ ഒരു പ്രണയവും. എന്തോ ഒരു തോന്നലിന്റെ തിരിച്ചറിവിൽ നന്ദിത രാജീവനുമായുള്ള അടുപ്പങ്ങളൊക്കെ നിർത്തി വയ്ക്കുന്നു. അപ്പോൾ രാജീവൻ തിരിച്ചറിയുന്നു തന്റെ ബാല്യകാല കൂട്ടുകാരിയായിരുന്നു നന്ദിത എന്ന്. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേയ്ക്ക് പോകാതിരിക്കാൻ അയാൾ തന്നെ ഒരു അകൽച്ചയ്ക്കുള്ള ഓഫർ വയ്ക്കുന്നു. പിരിയുന്നതിനു മുൻപായി അവർ ഒരിക്കൽ കന്യാകുമാരിയിലേക്ക് പോകുന്നു. അവിടെ വച്ച് അവർ തങ്ങളുടെ ഗൃഹാതുരത്വവും ബാല്യവും തിരിച്ചറിയുന്നു. നന്ദിതയ്ക്കും രാജീവനോട് പ്രണയം തോന്നുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: