പി ജി പ്രേംലാൽ

PG Premlal
Premlal
സംഗീതം നല്കിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനനം. GLPS പുത്തൻചിറ, THS പുത്തൻചിറ , GHSS നടവരമ്പ്,  ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 

ഒരു ഫ്രീലാൻസ് കോപ്പിറൈറ്ററായി കരിയർ ആരംഭിച്ച പ്രേംലാൽ,  ചെറുകഥകൾ  എഴുതുകയും കൂടാതെ ഫ്രീലാൻസ്  ജേണലിസ്റ്റായും പ്രവർത്തിച്ചു. 1997 ൽ, ദൂരദർശനു വേണ്ടി നാടോടി ഗാനങ്ങളുടെ ദൃശ്യാവിഷ്‌ക്കരണം സംവിധാനം ചെയ്തു. അതിന്റെ സംഗീതസംവിധാനം നിർവഹിച്ചത് പ്രമുഖ സംഗീത സംവിധായകൻ  വിദ്യാധരൻ മാസ്റ്റർ ആയിരുന്നു .ഡോ. സുകുമാർ അഴിക്കോട്, എം വി ദേവൻ, മാടമ്പ് കുഞ്ഞിക്കുട്ടൻ  തുടങ്ങിയ പ്രമുഖർ ആ പരിപാടിയിൽ ഗാനങ്ങൾക്ക് അവതരണം നടത്തിയിരുന്നു.1998 മുതൽ പ്രേംലാൽ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി.  ക്യാമറമാൻമാരായ പി. സുകുമാർ, ഏകാംബരം എന്നിവർ പ്രേംലാലിന്റെ നിരവധി പരസ്യ ചിത്രങ്ങളിൽ  പ്രവർത്തിച്ചിട്ടുണ്ട്. നോബൽ സമ്മാന ജേതാവായ  നോർവീജിയൻ എഴുത്തുകാരൻ നട്ട് ഹാംസൺ എഴുതിയ "കാൾ ഓഫ് ലൈഫ്"  എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമായ  2008 ൽ സോന നായരും സുനിൽ സുഖദയും അഭിനയിച്ച 'ജീവിതത്തിന്റെ  ഒരു ദിവസം' എന്ന ഹ്രസ്വചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തു.  

ആരുടേയും സംവിധായക സഹായി ആയി പ്രവർത്തിക്കുകയോ ഫിലിം ഇൻസ്റ്റിറ്റ്യുട്ട് പഠനമോ ഒന്നും ഇല്ലാതിരുന്ന പ്രേംലാൽ, തന്റെ ആദ്യ സിനിമ "ആത്മകഥ" ഒരുക്കുന്നത് 2010 ലാണ്. നടനും തിരക്കഥാകൃത്തും  സംവിധായകനുമായ ശ്രീനിവാസന് തന്റെ ആദ്യ തിരക്കഥ നൽകുകയും അത് വായിച്ചു വളരെ താല്പര്യം തോന്നിയ ശ്രീനിവാസൻ അത് എത്രയും വേഗം സിനിമയാക്കാൻ പ്രേംലാലിനെ പിന്തുണയ്ക്കുകയും ചെയ്തു. അങ്ങിനെയാണ് പ്രേംലാലിന്റെ  "ആത്മകഥ"  ആദ്യ സിനിമയാക്കുന്നത്. 

 ഇന്ത്യൻ പനോരമ, ഐ‌ എഫ്‌ എഫ്‌ ഐ ഗോവയിലേക്കും മറ്റ് നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും "ആത്മകഥ"  തിരഞ്ഞെടുക്കപ്പെട്ടു . മികച്ച നവാഗത സംവിധായകനുള്ള രാമു കാര്യാട്ട്  അവാർഡും, 2010 ലെ  കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ  മികച്ച സംവിധാനത്തിനുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു.  

2012 ൽ ശ്രീനിവാസൻ, ഇന്ദ്രജിത്ത്, പശുപതി എന്നിവരെ പ്രധാന വേഷങ്ങളിൽ അണിനിരത്തിയ  "ഔട്ട് സൈഡർ" എന്ന ചിത്രവും പ്രേം ലാൽ സംവിധാനം ചെയ്തിരുന്നു