സേതുമാധവൻ പാലാഴി

Sethumadhavan Palazhi
എഴുതിയ ഗാനങ്ങൾ: 3

പരേതനായ താന്നിപ്പിള്ളി നാണപ്പൻ പിള്ള(ഏറെ വർഷം ബോംബെയിൽ സ്റ്റാൻഡേർഡ് ബാറ്റെറീസ് എന്ന കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തു)യുടേയും പരേതയായ വടക്കേ പാലാഴി പങ്കജാക്ഷിയമ്മ(സർക്കാ യു പി സ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ചു)യുടേയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ ജനിച്ചു. നടവരമ്പ് സർക്കാർ വിദ്യാലയത്തിലായിരുന്നു സേതുമാധവന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. അതിനുശേഷം തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി ടെക് (ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) ബിരുദം നേടി.

2016 -ൽ വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ പ്രണയചിത്രങ്ങൾ-ആൽബം എന്ന സംഗീത ആൽബത്തിന് വേണ്ടി പാട്ടുകൾ എഴുതിക്കൊണ്ടായിരുന്നു സേതുമാധവൻ ഗാനരചന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആൽബത്തിന്റെ നിർമ്മാതാവും അദ്ദേഹമായിരുന്നു. അതിനുശേഷം 2023 -ൽ ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന സിനിമയിൽ ഒരു ഗാനം രചിച്ചു. ഈ സിനിമയ്ക്ക് വേണ്ടി നാടൻ പാട്ടിന്റെ മാതൃകയിൽ ഗാനരചനയ്ക്കായി നടത്തിയ ഒരു മത്സരത്തിലൂടെയാണ് സേതുമാധവൻ ഗാന രചയിതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് ശേഷം ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത പച്ചത്തെയ്യം എന്ന കുട്ടികളുടെ സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ എഴുതിയിട്ടുണ്ട്.

സേതുമാധവൻ പാലാഴിയുടെ ഭാര്യ ധന്യ. രണ്ട് പെൺകുട്ടികളാണ് അവർക്കുള്ളത്. നന്ദ, ബാല.