പ്രണയ നിളാ

Year: 
2016
Pranaya Nilaa Nadhi
Lyrics Genre: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പ്രണയ നിളാ നദിക്കരയിൽ, രാവിൻറെ

അഞ്ജനക്കൽമണ്ഡപത്തിൽ
നിമീലിത നയന വിലോലം
നിന്റെ മനോഹര രൂപം
 
കനക നിലാവിന്റെ കളിയരങ്ങിൽ
കമനീ, നിൻ മുഖം കമലദളം
അമൃത നിഷ്യന്ദിയാം അധര പുടം
മാറിൽ മൃണാള വസന്തം
 
മദ പാർവണത്തിന്റെ മധു ചുംബനങ്ങളാൽ

നനയുന്ന ഭൂമി തൻ ഗന്ധം
മയങ്ങുമെൻ മനസ്സൊരു മദന സരോവരം

നീയൊരു സ്വർണ മരാളം

Pranaya Nilaa (Reliving The Romantic Fantasies Of Yester Years) | Pranayachithrangal Album Song