മോഹൻ കുപ്ലേരി
Mohan Kupleri
പയ്യന്നൂർ സ്വദേശി. ആദ്യ ചലച്ചിത്രം ഗൃഹപ്രവേശം. തുടർന്ന് നന്ദിനി ഓപ്പോൾ, കാതിൽ ഒരു കിന്നാരം, കാറ്റത്തൊരു പെൺപൂവ് തുടങ്ങി പത്തോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, മഴവിൽ മനോരമ തുടങ്ങിയ ചാനലുകളിലെ ഹിറ്റ് സീരിയലുകളായ സ്വന്തം, ചാരുലത , ആത്മസഖി തുടങ്ങിയവയുടെ സംവിധാനം മോഹൻ കുപ്ലേരിയാണ്. അടൂർ ഗോപാലകൃഷ്ണന്റെ സഹായി ആയിട്ടാണ് മോഹൻ കുപ്ലേരി ചലച്ചിത്ര ലോകത്തെത്തിയത്. അടൂരിന്റെ കൂടെ എലിപ്പത്തയം, അനന്തരം, മുഖാമുഖം എന്നീ ചിത്രങ്ങളിൽ മോഹൻ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ രാജശ്രീ, മക്കൾ ഡോ അമ്പിളി സായികിരൺ , അഖിൽ മോഹൻ.