അനന്തരം

Anantharam (Malayalam Movie)
കഥാസന്ദർഭം: 

ഇത് അജയന്റെ കഥയാണ്. അജയൻ ഒരു അനാഥനാണ്, അവനെ പ്രസവിച്ച സ്ത്രീ ആശുപത്രിയിൽ അവനെ ഉപേക്ഷിച്ചു പോയി. അവനെ അവിടുത്തെ ഡോക്ടർ എടുത്തു വളർത്തി. അയാളെ അവൻ ഡോക്ടറങ്കിൾ എന്ന് വിളിച്ചു. അയാളും അയാളുടെ മകനായ ബാലുവും മാത്രമാണ് അജയന്റെ ഉറ്റ സുഹൃത്തുക്കൾ. അജയൻ വിദ്യാഭ്യാസത്തിലും മറ്റു കാര്യങ്ങളിലും വളരെയധികം കഴിവുള്ളവനാണ്. അത് അവനു പലപ്പോഴും വിനയായിട്ടുമുണ്ട്. അപ്രതീക്ഷിതമായി ഡോക്ടർ അങ്കിൾ മരണപെടുന്നു അത് അവനു വലിയ ദുഃഖമുണ്ടാക്കി. ദിവസങ്ങൾ പോകെ ബാലു സുന്ദരിയായ സുമ എന്ന പെൺകുട്ടിയെ വിവാഹം ചെയ്യുന്നു. വിവാഹത്തിന് സുമയെ കണ്ടത് മുതൽ അജയൻ അസ്വസ്ഥനാവുകയാണ്. സുമ എന്ന തന്റെ ചേട്ടന്റെ ഭാര്യയാണ്.പക്ഷെ അവനു അത് ഉൾകൊള്ളാൻ സാധിക്കുന്നില്ല. അനന്തരം അജയനിൽ ഉണ്ടാകുന്ന മാനസിക വ്യാപാരങ്ങളെ വേറൊരു രീതിയിൽ കാട്ടുകയാണ് സംവിധായകൻ അടൂർ.

സർട്ടിഫിക്കറ്റ്: 
Runtime: 
122മിനിട്ടുകൾ
റിലീസ് തിയ്യതി: 
Saturday, 10 January, 1987