എം പി സുകുമാരൻ നായർ
മലയാള ചലച്ചിത്ര സംവിധായകൻ. 1953 മെയ് 13നു് ജനിച്ചു. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്തു് മൂഴിക്കുളങ്ങരയില്‍ ജനിച്ചു. രസതന്ത്രത്തില്‍ ബിരുദം നേടി. പൂനയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ചു. ഫിലിംസ് ഡിവിഷന്, ദൂരദര്ശന് എന്നിവയ്ക്കു വേണ്ടി ഹൃസ്വ ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ കീഴിൽ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് 1990-ൽ ആദ്യമായി അപരാഹ്നം എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് 1995-ൽ കഴകം, 2000-ൽ ശയനം, 2006-ൽ ദൃഷ്ടാന്തം, 2009-ൽ രാമാനം എന്നീചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ ചിത്രങ്ങളുടെ സംവിധാനം മാത്രമല്ല തിരക്കഥ, സംഭാഷണം രചിച്ചതും. അദ്ദേഹം തന്നെയായിരുന്നു. എം പി സുകുമാരൻ നായർ സംവിധാനം ചെയ്ത സിനിമകളുടെയെല്ലാം നിർമ്മാതാവും അദ്ദേഹം തന്നെയായിരുന്നു.