വിധേയൻ
പട്ടേലർ, തൊമ്മി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന , അധികാരം ഉള്ളവൻ അതില്ലാത്തവന്റെ നേർക്ക് പ്രയോഗിക്കുന്ന എല്ലാ മ്ലേച്ചത്തരങ്ങളും വിശദമായി ചിത്രീകരിക്കുന്ന, അടിയാളനു യജമാനനോടുള്ള അടിമത്തം കാണിക്കുന്ന സിനിമ . അന്ധമായ യജമാനസ്നേഹം കാണിക്കുന്ന ഒരു വിധേയന്റെ കഥ.
Actors & Characters
Actors | Character |
---|---|
ഭാസ്കര പട്ടേലർ | |
തൊമ്മി | |
പട്ടേലരുടെ ഭാര്യ | |
തൊമ്മിയൂടെ ഭാര്യ ഓമന | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മമ്മൂട്ടി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 993 |
അടൂർ ഗോപാലകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 993 |
കെ രവീന്ദ്രൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് | 1 993 |
അടൂർ ഗോപാലകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 993 |
അടൂർ ഗോപാലകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 993 |
മമ്മൂട്ടി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 993 |
അടൂർ ഗോപാലകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 1 993 |
സക്കറിയ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥ | 1 993 |
അടൂർ ഗോപാലകൃഷ്ണൻ | ഫിപ്രസ്കി പുരസ്ക്കാരം | ഫിപ്രസ്കി പ്രത്യേക പരാമർശം | 1 993 |
കഥ സംഗ്രഹം
സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമായ ചിത്രം
സംഭാഷണം (കന്നട വിവർത്തനം) - ഡോ. വേണുഗോപാൽ, കാസർകോട്
സംവിധാന സഹായി (കന്നട ഭാഗം) - ഡോ. നാ. ദാമോദർ ഷെട്ടി
സിനിമയുടെ തുടക്കത്തിൽ, ഭൂമി കയ്യേറി കൃഷി ചെയ്യാൻ വേണ്ടി വന്ന കുടിയേറ്റക്കാരൻ നസ്രാണി ' തൊമ്മിയും' സ്ഥലത്തെ പ്രമാണിയും ഒരുപാട് ദുർനടത്തങ്ങൾക്കു പേര് കേട്ടവനുമായ 'പട്ടേലരും ' കണ്ടുമുട്ടുന്നു. നെഞ്ചത്ത് ഒരു ചവിട്ടും മുഖത്ത് മുറുക്കാൻ കലർന്ന ഒരു തുപ്പുമായാണ് പട്ടേലർ താൻ യജമാനനാണെന്നും തൊമ്മി തന്റെ വിധേയനാണെന്നും ഉറപ്പിക്കുന്നത്.പശ്ചാത്തലത്തിൽ ശവമടക്കിനുള്ള പള്ളിമണി മുഴങ്ങുന്നതും കേൾക്കാം.
തനിക്കേറ്റ അപമാനം പുഴയിൽ കുളിച്ചു കയറുമ്പോൾ മാറിക്കൊള്ളും എന്നു കരുതിയ തൊമ്മി , വീട്ടിലെത്തുമ്പോൾ പട്ടേലർ അവിടെ തന്റെ ഭാര്യയുടെ മേലും അധികാരം സ്ഥാപിച്ചതായി തിരിച്ചറിയുന്നു. പിറ്റേ ദിവസം രാവിലെ പ്രതികാരം ചെയ്യാനുറച്ച തൊമ്മിയെ പട്ടേലർ തുണിയും ജോലിയും നൽകി മുഴുവനായും തന്റെ ആശ്രിതനാക്കുന്നു.
ഷാപ്പിലെ എടുത്തു കൊടുപ്പുകാരന്റെ ജോലിയും പട്ടേലരുടെ സന്തത സഹചാരിയെന്ന പട്ടവും കിട്ടുന്നതോടെ തൊമ്മി ആ നാട്ടുകാരാൻ ആകുന്നു. വേട്ടയ്ക്ക് പോയി മടങ്ങും വഴി പട്ടേലർ ഒരു സ്ത്രീയെ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോൾ അതിനെ എതിർക്കാനോ അങ്ങോട്ട് നോക്കാനോ പോലും തയ്യാറാകാതെ ഒരു വിനീതദാസന്റെ റോൾ ആടിത്തുടങ്ങുകയാണ് തൊമ്മി. എന്നാൽ അന്നു രാത്രിയിലും തന്റെ ഭാര്യ വീണ്ടും മാനഭംഗത്തിന് ഇരയായി എന്നറിയുന്ന തൊമ്മി, നേരം പുലരുമ്പോൾ ആ നാട് തന്നെ ഉപേക്ഷിച്ചു പോയാലോ എന്നാലോചിക്കുന്നു. പക്ഷേ അപ്പോൾ അതിനെ എതിർക്കുന്നത്, അതിനകം പട്ടേലർക്കു വിധേയയായ, തൊമ്മിയുടെ ഭാര്യ തന്നെയാണ്.
സിനിമ മുന്നോട്ടു പോകുമ്പോൾ കൂനൂരിൽ സ്കൂളിൽ പഠിക്കുന്ന പട്ടേലരുടെ മകന്റെയും പട്ടേലരുടെ എല്ലാ താന്തോന്നിത്തരങ്ങളും കണ്ടു വിഫലമായ പ്രതിഷേധസ്വരം ഉയർത്തുന്ന ഭാര്യ 'സരോജ അക്കയുടെയും ' കഥാപാത്രങ്ങൾ നമ്മുടെ മുന്നിലേക്കെത്തുന്നു. തൊമ്മിയും സരോജ അക്കയും തമ്മിൽ സഹോദര തുല്യമായ ഒരു സ്നേഹ ബന്ധം ഇതൾ വിരിയുന്നതും കാണാം. അതിനിടയ്ക്കു സ്വന്തം സഹോദരനെ കാണാതെ അന്വേഷിച്ചു വരുന്ന, തൊമ്മിയുടെ പരിചയക്കാരനായ ധനിയേയും, സ്ഥലത്തെ മറ്റൊരു പ്രമാണിയായ കുട്ടപ്പറായിയുടെ മരുമകളെയും പട്ടേലർ ഉപദ്രവിക്കുന്നു. അങ്ങനെ അവരുടെ ശത്രുതയും സമ്പാദിക്കുന്നു.
സരോജ അക്കയുടെ ഉപദേശം കേട്ടു മടുത്ത പട്ടേലർ അവളെ കൊന്നു കളയാൻ തീരുമാനിക്കുന്നു. എന്നാൽ അവരെ വെടിവച്ചപ്പോൾ ആ ഉണ്ട തൊമ്മിക്ക് കൊള്ളുകയും ചെയ്യുന്നു.കുറെ ദിവസത്തെ ചികിത്സയുടെ ഫലമായി തൊമ്മി ആരോഗ്യം വീണ്ടെടുക്കുന്നു. പട്ടേലർ തൊമ്മിയെ കൂട്ടി അമ്പലക്കുളത്തിലെ മീനുകളെ തോട്ട പൊട്ടിച്ചു പിടിക്കാൻ ഒരു വിഫല ശ്രമം നടത്തുന്നു. അതു കഴിഞ്ഞ് ഒരു രാത്രി പട്ടേലരുടെ ശത്രുക്കളെല്ലാം ഒരുമിച്ച്, പട്ടേലരെക്കൊല്ലാൻ തൊമ്മിയുടെ സഹായം തേടുന്നു . അവർ വച്ചുനീട്ടിയ പ്രലോഭനങ്ങളിൽ വീണ തൊമ്മി, പട്ടേലരെ കുടുക്കാൻ തൻ്റെ ഭാര്യയെ വച്ച് ഒരു കെണിയൊരുക്കുന്നെങ്കിലും ശത്രുക്കളുടെ ഉണ്ട പട്ടേലരെ കൊല്ലാൻ മാത്രം ഉന്നമുള്ള ഒന്നായിരുന്നില്ല.
പട്ടേലർ വീണ്ടും സരോജ അക്കയെ കൊല്ലാൻ ശ്രമിക്കുന്നു. ഇത്തവണ അതിൽ വിജയിക്കുകയും ചെയ്യുന്നു. പട്ടേലരും തൊമ്മിയും ചേർന്ന് അതൊരു ആത്മഹത്യയായി ചിത്രീകരിക്കുന്നു. പക്ഷെ അവരുടെ ആസൂത്രണം പാളുകയും പട്ടേലരെന്ന കൊലപാതകിയെ നാട്ടുകാർ ആക്രമിക്കുകയും ചെയ്യുന്നു. പട്ടേലർ തന്റെ അനന്തിരവന്റെ വീട്ടിൽ പോയി ഒളിച്ചു താമസിക്കാൻ പദ്ധതിയിടുകയും തൊമ്മിയെ കൂടെക്കൂട്ടുകയും ചെയ്യുന്നു.