അലിയാർ

Aliyar

പ്രൊ.അലിയാർ - അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, നാടക-സിനിമ-സീരിയൽ നടന്‍, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ മലയാളികൾക്ക് സുപരിചിതൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസറായിരുന്ന അലിയാർ, കലാരംഗത്ത് സജീവമായത് നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘത്തിലൂടെയാണ്. നാടക കളരികൾ സംഘടിപ്പിക്കുക, നാടക സംബന്ധിയായ ലേഖനങ്ങൾ, നാടക പരിഭാഷകൾ എന്നിവ എഴുതുക തുടങ്ങി നിരവധി കാര്യങ്ങളിലൂടെ 1986 വരെ അലിയാർ നാട്യഗൃഹവുമായി സഹകരിച്ചു. ആ സമയത്ത് ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്നാ സിനിമയിൽ ആദ്യമായി അഭിനയിച്ചു. 1987 മുതൽ സിനിമാ രംഗത്ത് അദ്ദേഹം സജീവമായി. ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി തുടങ്ങി, സിനിമയിൽ ചെറു വേഷങ്ങൾ ചെയ്തു തുടങ്ങി. കൂടുതലായും വക്കീൽ, ഡോക്ടർ, വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. അതിനിടയിൽ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. നാട്യഗൃഹത്തിന്റെ ചെയർമാൻ കൂടിയാണ് പ്രൊ.അലിയാർ ഇപ്പോൾ.