കൊച്ചിൻ ഹനീഫ
1951 ൽ കൊച്ചിയിൽ ജനനം. ശരിക്കുള്ള പേര്, സലീം മുഹമ്മദ് ഘൗഷ്.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലയിലൂടെ അറിയപ്പെട്ടു.
കലാജീവിതത്തിന്റെ തുടക്കം മിമിക്രിയിൽ ആയിരുന്നു. മഹാരാജാസിൽ പഠിക്കുമ്പോൾ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു.
70 കളിൽ “അഷ്ടവക്രൻ” എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിക്കുന്നു, തുടക്കം വില്ലൻ വേഷങ്ങളിലൂടെ.
കുറച്ചുകാലം തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്കിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു. കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങൾ കൊണ്ട് ഹാസ്യത്തിനു ഒരു പുതിയമാനം തന്നെ തീർത്തെറ്റുത്തു, ആ ചിത്രത്തിലൂടെ ഹനീഫ. അതുപോലെ തന്നെ പഞ്ചാബി ഹൌസിലെ ബോട്ടു മുതലാളിയും, മാന്നാർ മത്തായി സ്പീക്കിംഗിലെ എൽദോയും പുലിവാൽ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും ഒക്കെ കൊച്ചിൻ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.
ലോഹിതദാസിന്റെ തിരക്കഥകളിൽ കൊച്ചിൻ ഹനീഫയ്ക്ക് ഒരു പാട് ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ലഭിച്ചിരുന്നു അക്കാലത്ത്. ഒരു ഇടവേളയ്ക്കുശേഷം കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത “വാത്സല്യ”ത്തിന്റെ തിരക്കഥയും ലോഹിതദാസിന്റേതായിരുന്നു. ആ ചിത്രം മലയാളത്തിലെ ഒരു വലിയ ഫാമിലി ഹിറ്റും ആയിരുന്നു.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭ്ആഷകളിലായി 300ൽ അധികം സിനിമകളിൽ ഹനീഫ അഭിനയിച്ചു. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ 2001 ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡിനു ഹനീഫ അർഹനായി.
മഹാനദി, അന്യൻ, മദിരാശിപ്പട്ടണം, മുതൽവൻ, യന്തിരൻ, എന്നിങ്ങനെ ഓട്ടേറേ തമിഴ് സിനിമകളിൽ അഭിനയിച്ചു. തമിഴിൽ കൊച്ചിൻ ഹനീഫ അറിയപ്പെട്ടിരുന്നത് ‘വി എം സി ഹനീഫ’ എന്നായിരുന്നു.
മലയാളത്തിൽ 7ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തമിഴിൽ 6 ഉം. മലയാളത്തിലും തമിഴിലുമായി എട്ടോളം തിരക്കഥകൾ ഹനീഫ എഴുതിയിട്ടുണ്ട്.
2010 ഫെബ്രുവരി 2-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ രോഗത്തെത്തുടർന്ന് അന്തരിച്ചു.
ഭാര്യ : ഹാസില
മക്കൾ : സഫ, മർവ്വ.
Profile photo drawing by : നന്ദൻ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
വാത്സല്യം | എ കെ ലോഹിതദാസ് | 1993 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
ഒരു സന്ദേശം കൂടി | കൊച്ചിൻ ഹനീഫ | 1985 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അഴിമുഖം | പി വിജയന് | 1972 | |
കോളേജ് ഗേൾ | ടി ഹരിഹരൻ | 1974 | |
കല്യാണപ്പന്തൽ | ഡോ ബാലകൃഷ്ണൻ | 1975 | |
കുട്ടിച്ചാത്തൻ | ക്രോസ്ബെൽറ്റ് മണി | 1975 | |
ലൗ ലെറ്റർ | ഡോ ബാലകൃഷ്ണൻ | 1975 | |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 | |
വെളിച്ചം അകലെ | ക്രോസ്ബെൽറ്റ് മണി | 1975 | |
ചിരിക്കുടുക്ക | എ ബി രാജ് | 1976 | |
ചോറ്റാനിക്കര അമ്മ | ക്രോസ്ബെൽറ്റ് മണി | 1976 | |
യുദ്ധഭൂമി | ക്രോസ്ബെൽറ്റ് മണി | 1976 | |
സീമന്തപുത്രൻ | എ ബി രാജ് | 1976 | |
മിനിമോൾ | ജെ ശശികുമാർ | 1977 | |
നിറപറയും നിലവിളക്കും | സിംഗീതം ശ്രീനിവാസറാവു | 1977 | |
രതിമന്മഥൻ | ജെ ശശികുമാർ | 1977 | |
ഹർഷബാഷ്പം | പി ഗോപികുമാർ | 1977 | |
അവൾ ഒരു ദേവാലയം | ഡോ.രവി | എ ബി രാജ് | 1977 |
പാവാടക്കാരി | അലക്സ് | 1978 | |
തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 | |
പോക്കറ്റടിക്കാരി | പി ജി വിശ്വംഭരൻ | 1978 | |
ടൈഗർ സലിം | ജോഷി | 1978 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഇതിഹാസം | ജോഷി | 1981 |
ആദർശം | ജോഷി | 1982 |
ആരംഭം | ജോഷി | 1982 |
ധീര | ജോഷി | 1982 |
താളം തെറ്റിയ താരാട്ട് | എ ബി രാജ് | 1983 |
കൊടുങ്കാറ്റ് | ജോഷി | 1983 |
ഇണക്കിളി | ജോഷി | 1984 |
പിരിയില്ല നാം | ജോഷി | 1984 |
സന്ദർഭം | ജോഷി | 1984 |
ഉമാനിലയം | ജോഷി | 1984 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
ഒരു സന്ദേശം കൂടി | കൊച്ചിൻ ഹനീഫ | 1985 |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | പ്രിയദർശൻ | 1985 |
ഉമാനിലയം | ജോഷി | 1984 |
താളം തെറ്റിയ താരാട്ട് | എ ബി രാജ് | 1983 |
ഇരുമ്പഴികൾ | എ ബി രാജ് | 1979 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
ഈണം തെറ്റാത്ത കാട്ടാറ് | പി വിനോദ്കുമാർ | 1990 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | പ്രിയദർശൻ | 1985 |
ഒരു സന്ദേശം കൂടി | കൊച്ചിൻ ഹനീഫ | 1985 |
ഉമാനിലയം | ജോഷി | 1984 |
താളം തെറ്റിയ താരാട്ട് | എ ബി രാജ് | 1983 |
അടിമച്ചങ്ങല | എ ബി രാജ് | 1981 |
ഇരുമ്പഴികൾ | എ ബി രാജ് | 1979 |
രാജു റഹിം | എ ബി രാജ് | 1978 |
അവൾ ഒരു ദേവാലയം | എ ബി രാജ് | 1977 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വിഷ്ണു | പി ശ്രീകുമാർ | 1994 |
വാത്സല്യം | കൊച്ചിൻ ഹനീഫ | 1993 |
നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
സൺഡേ 7 പി എം | ഷാജി കൈലാസ് | 1990 |
രതി | ജയദേവൻ | 1989 |
ആട്ടക്കലാശം | ജെ ശശികുമാർ | 1983 |