എ കെ ലോഹിതദാസ്
1955 മെയ് 5 -ന് പള്ളുരുത്തിയിലാണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിൻ്റെ ജനനം. തിരക്കഥാകൃത്തായി മലയാള ചലച്ചിത്രവേദിയിൽ തിളങ്ങിയ ശേഷം സംവിധായക വേഷം അണിഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ഇദ്ദേഹം. പത്മരാജൻ, ഭരതൻ, എംടി എന്നിവരെപ്പോലെ കലാമൂല്യമാർന്നതും ജനപ്രിയമായതുമായ കഥാതന്തുക്കൾ കോർത്തിണക്കിയ തിരക്കഥകളാൽ പ്രശസ്തനായിരുന്നു.
ചെറുകഥകൾ എഴുതിത്തുടങ്ങിയെങ്കിലും ”സിന്ധു ശാന്തമായി ഒഴുകുന്നു” എന്ന നാടകത്തിന്റെ രചയിതാവായാണ് പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വരുന്നത്.ലോഹിയുടെ തന്നെ "ഏകാദശി നോറ്റ കാക്ക" എന്ന കഥയാണ് "സിന്ധു ശാന്തമായി ഒഴുകുന്നു" എന്ന നാടകമായി മാറ്റിയെടുത്തത്. ചേർത്തല തപസ്യ നാടകസമിതിയാണ് ഇത് നാടകമായി വേദികളിൽ അവതരിപ്പിച്ചത്. 1986-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള അവാർഡ് ഈ നാടകത്തിലൂടെ ലോഹിതദാസിന് ലഭിച്ചു. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയാണ് പ്രധാന നാടകങ്ങൾ.
തന്റെ പുതിയ സിനി`മയുടെ തിരക്കഥയിൽ മാറ്റം വരുത്തുവാൻ ലോഹിതദാസിന്റെയടുത്തെത്തുന്ന സിബി മലയിൽ പിന്നീട് ലോഹിതദാസിനെ തന്റെ അടുത്ത സിനിമക്ക് തിരക്കഥയെഴുതുവാൻ ക്ഷണിക്കുകയായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനത്തിലൂടെയാണ് ലോഹിതദാസ് സിനിമയിൽ തിരക്കഥാകൃത്തായി മാറുന്നത്. 1987ൽ പുറത്തിറങ്ങിയ തനിയാവർത്തനം, തിരക്കഥാകൃത്തായ ലോഹിതദാസിനെ ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡിനർഹനാക്കുകയും ഒപ്പം ജനസമ്മിതിയുള്ളൊരു തിരക്കഥാകൃത്താക്കി മാറ്റുകയും ചെയ്തു. വാടകഗർഭപാത്രം കേന്ദ്രബിന്ദുവായി അവതരിക്കപ്പെട്ട ദശരഥം ആർദ്രമായ ഒരു കഥയാണ് പറഞ്ഞത്. കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങി കുറേ ചിത്രങ്ങൾ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽപ്പിറന്നു. എഴുതാപ്പുറങ്ങൾ, കുടുംബപുരാണം, ജാതകം, മുദ്ര, മഹായാനം, മൃഗയ, മാലയോഗം, രാധാമാധവം, സസ്നേഹം, ഹിസ് ഹൈനസ് അബ്ദുള്ള, ആധാരം, അമരം, വെങ്കലം, വാത്സല്യം, പാഥേയം, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട തിരക്കഥകൾ. ഏകദേശം നാല്പത്തിയൊന്നോളം സിനിമകൾക്ക് തിരക്കഥയെഴുതി.
തിരക്കഥാ രചനയിൽ നിന്ന് സംവിധായകനിലേക്കുള്ള ചുവടുമാറ്റം 1997-ൽ പുറത്തിറങ്ങിയ "ഭൂതക്കണ്ണാടി" എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് കാരുണ്യം, ഓർമ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ, കസ്തൂരിമാൻ, ചക്രം, ചക്കരമുത്ത്, നിവേദ്യം എന്നീ പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തു. കസ്തൂരിമാൻ, നിവേദ്യം, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളിൽ ഗാനരചയിതാവിന്റെ വേഷവും അണിഞ്ഞു. 18 തവണ മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് ലോഹിതദാസിനെ തേടിയെത്തി. നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ഭാര്യ: സിന്ധു. മക്കൾ: ഹരികൃഷ്ണൻ, വിജയ് ശങ്കർ.
ഹൃദയാഘാതത്തെത്തുടർന്ന് 2009 ജൂൺ 28ന് എറണാകുളത്ത് വെച്ച് ഇദ്ദേഹം നിര്യാതനായി.
ലോഹിതദാസിന്റെ ഇന്റർവ്യൂകളും അദ്ദേഹം സൃഷ്ടിച്ച മികച്ച ചില ചലച്ചിത്രരംഗങ്ങളും കോർത്തിണക്കിയ ഒരു വീഡിയോ..
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
നിവേദ്യം | എ കെ ലോഹിതദാസ് | 2007 |
ചക്കരമുത്ത് | എ കെ ലോഹിതദാസ് | 2006 |
കസ്തൂരിമാൻ | എ കെ ലോഹിതദാസ് | 2003 |
ചക്രം | എ കെ ലോഹിതദാസ് | 2003 |
സൂത്രധാരൻ | എ കെ ലോഹിതദാസ് | 2001 |
അരയന്നങ്ങളുടെ വീട് | എ കെ ലോഹിതദാസ് | 2000 |
ജോക്കർ | എ കെ ലോഹിതദാസ് | 2000 |
ഓർമ്മച്ചെപ്പ് | എ കെ ലോഹിതദാസ് | 1998 |
ഭൂതക്കണ്ണാടി | എ കെ ലോഹിതദാസ് | 1997 |
കാരുണ്യം | എ കെ ലോഹിതദാസ് | 1997 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ചകോരം | എം എ വേണു | 1994 | |
വീണ്ടും ചില വീട്ടുകാര്യങ്ങൾ | ഫിലിം ഡയറക്ടർ | സത്യൻ അന്തിക്കാട് | 1999 |
കാറ്റ് വന്ന് വിളിച്ചപ്പോൾ | എ കെ ലോഹിതദാസായിത്തന്നെ | സി ശശിധരൻ പിള്ള | 2000 |
ഉദയനാണ് താരം | സംവിധായകൻ പ്രതാപൻ | റോഷൻ ആൻഡ്ര്യൂസ് | 2005 |
ഔട്ട് ഓഫ് സിലബസ് | വിശ്വൻ വിശ്വനാഥൻ | 2006 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
എഴുതാപ്പുറങ്ങൾ | സിബി മലയിൽ | 1987 |
തനിയാവർത്തനം | സിബി മലയിൽ | 1987 |
കുടുംബപുരാണം | സത്യൻ അന്തിക്കാട് | 1988 |
മുക്തി | ഐ വി ശശി | 1988 |
മഹായാനം | ജോഷി | 1989 |
മൃഗയ | ഐ വി ശശി | 1989 |
മുദ്ര | സിബി മലയിൽ | 1989 |
ദശരഥം | സിബി മലയിൽ | 1989 |
കിരീടം | സിബി മലയിൽ | 1989 |
കുട്ടേട്ടൻ | ജോഷി | 1990 |
മാലയോഗം | സിബി മലയിൽ | 1990 |
രാധാമാധവം | സുരേഷ് ഉണ്ണിത്താൻ | 1990 |
സസ്നേഹം | സത്യൻ അന്തിക്കാട് | 1990 |
ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 |
കനൽക്കാറ്റ് | സത്യൻ അന്തിക്കാട് | 1991 |
ധനം | സിബി മലയിൽ | 1991 |
അമരം | ഭരതൻ | 1991 |
ഭരതം | സിബി മലയിൽ | 1991 |
കമലദളം | സിബി മലയിൽ | 1992 |
ആധാരം | ജോർജ്ജ് കിത്തു | 1992 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നിവേദ്യം | എ കെ ലോഹിതദാസ് | 2007 |
ചക്കരമുത്ത് | എ കെ ലോഹിതദാസ് | 2006 |
കസ്തൂരിമാൻ | എ കെ ലോഹിതദാസ് | 2003 |
ചക്രം | എ കെ ലോഹിതദാസ് | 2003 |
സൂത്രധാരൻ | എ കെ ലോഹിതദാസ് | 2001 |
ജോക്കർ | എ കെ ലോഹിതദാസ് | 2000 |
അരയന്നങ്ങളുടെ വീട് | എ കെ ലോഹിതദാസ് | 2000 |
വീണ്ടും ചില വീട്ടുകാര്യങ്ങൾ | സത്യൻ അന്തിക്കാട് | 1999 |
ഓർമ്മച്ചെപ്പ് | എ കെ ലോഹിതദാസ് | 1998 |
ഭൂതക്കണ്ണാടി | എ കെ ലോഹിതദാസ് | 1997 |
കാരുണ്യം | എ കെ ലോഹിതദാസ് | 1997 |
ഉദ്യാനപാലകൻ | ഹരികുമാർ | 1996 |
തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | 1996 |
സല്ലാപം | സുന്ദർദാസ് | 1996 |
സാദരം | ജോസ് തോമസ് | 1995 |
ചകോരം | എം എ വേണു | 1994 |
സാഗരം സാക്ഷി | സിബി മലയിൽ | 1994 |
വാത്സല്യം | കൊച്ചിൻ ഹനീഫ | 1993 |
ചെങ്കോൽ | സിബി മലയിൽ | 1993 |
വെങ്കലം | ഭരതൻ | 1993 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നിവേദ്യം | എ കെ ലോഹിതദാസ് | 2007 |
ചക്കരമുത്ത് | എ കെ ലോഹിതദാസ് | 2006 |
കസ്തൂരിമാൻ | എ കെ ലോഹിതദാസ് | 2003 |
ചക്രം | എ കെ ലോഹിതദാസ് | 2003 |
സൂത്രധാരൻ | എ കെ ലോഹിതദാസ് | 2001 |
ജോക്കർ | എ കെ ലോഹിതദാസ് | 2000 |
അരയന്നങ്ങളുടെ വീട് | എ കെ ലോഹിതദാസ് | 2000 |
വീണ്ടും ചില വീട്ടുകാര്യങ്ങൾ | സത്യൻ അന്തിക്കാട് | 1999 |
ഓർമ്മച്ചെപ്പ് | എ കെ ലോഹിതദാസ് | 1998 |
ഭൂതക്കണ്ണാടി | എ കെ ലോഹിതദാസ് | 1997 |
കാരുണ്യം | എ കെ ലോഹിതദാസ് | 1997 |
ഉദ്യാനപാലകൻ | ഹരികുമാർ | 1996 |
തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | 1996 |
സല്ലാപം | സുന്ദർദാസ് | 1996 |
സാദരം | ജോസ് തോമസ് | 1995 |
ചകോരം | എം എ വേണു | 1994 |
സാഗരം സാക്ഷി | സിബി മലയിൽ | 1994 |
വാത്സല്യം | കൊച്ചിൻ ഹനീഫ | 1993 |
ചെങ്കോൽ | സിബി മലയിൽ | 1993 |
വെങ്കലം | ഭരതൻ | 1993 |
ഗാനരചന
എ കെ ലോഹിതദാസ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ | ജോക്കർ | മോഹൻ സിത്താര | കെ ജെ യേശുദാസ് | 2000 | |
അഴകേ നീ പാടും | ജോക്കർ | മോഹൻ സിത്താര | കെ ജെ യേശുദാസ് | 2000 | |
രാക്കുയിൽ പാടീ | കസ്തൂരിമാൻ | ഔസേപ്പച്ചൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ഗൗരിമനോഹരി | 2003 |
മറന്നുവോ പൂമകളേ (F) | ചക്കരമുത്ത് | എം ജയചന്ദ്രൻ | സുജാത മോഹൻ | പീലു | 2006 |
മറന്നുവോ പൂമകളേ | ചക്കരമുത്ത് | എം ജയചന്ദ്രൻ | കെ ജെ യേശുദാസ് | പീലു | 2006 |
പഹാഡി പാടു (M) | ചക്കരമുത്ത് | എം ജയചന്ദ്രൻ | കെ ജെ യേശുദാസ് | പഹാഡി | 2006 |
പഹാഡി പാടൂ | ചക്കരമുത്ത് | എം ജയചന്ദ്രൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര | പഹാഡി | 2006 |
കോലക്കുഴൽ വിളികേട്ടോ | നിവേദ്യം | എം ജയചന്ദ്രൻ | വിജയ് യേശുദാസ്, ശ്വേത മോഹൻ | ആഭേരി | 2007 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
എന്നും മുന്നിൽ | സംഘഗാനം | എം ഗോപി | ജി വേണുഗോപാൽ, രാധികാ തിലക് | 1989 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി കാമ്പസ് | മോഹൻ | 2005 |
സ്റ്റോപ്പ് വയലൻസ് | എ കെ സാജന് | 2002 |
വീണ്ടും ചില വീട്ടുകാര്യങ്ങൾ | സത്യൻ അന്തിക്കാട് | 1999 |
വളയം | സിബി മലയിൽ | 1992 |
അവാർഡുകൾ
Edit History of എ കെ ലോഹിതദാസ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
5 May 2024 - 10:25 | Santhoshkumar K | |
18 Feb 2022 - 10:36 | Achinthya | |
7 Jun 2021 - 01:57 | Kiranz | added audio version |
4 Jun 2021 - 13:54 | VishnuB | വിവരണങ്ങളിൽ തിരുത്ത് വാരുത്തി. |
4 Jun 2021 - 13:03 | Kiranz | |
4 Jun 2021 - 13:02 | VishnuB | Converted dod to unix format. |
13 Nov 2020 - 13:13 | admin | Converted dod to unix format. |
13 Nov 2020 - 13:12 | admin | Converted dod to unix format. |
13 Nov 2020 - 13:09 | admin | Converted dod to unix format. |
13 Nov 2020 - 08:22 | admin | Converted dob to unix format. |
- 1 of 3
- അടുത്തതു് ›