ഹിസ് ഹൈനസ്സ് അബ്ദുള്ള
മനസ്സിന്റെ സമനില തെറ്റിയ തമ്പുരാട്ടിക്കും വളർത്തു മകൾക്കും ഒപ്പം ജീവിക്കുന്ന തമ്പുരാനെ വധിച്ച് സ്വത്ത് അപഹരിക്കാൻ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഗൂഢാലോചന നടത്തുന്നു. അവർ കണ്ടെത്തുന്ന വാടകക്കൊലയാളിയായ അബ്ദുള്ള, തൻ്റെ ദൗത്യത്തിൻ്റെ ഭാഗമായി തമ്പുരാൻ്റെ വിശ്വസ്തമിത്രമായി മാറുന്നു. അബ്ദുള്ള തന്റെ ദൗത്യം നിറവേറ്റുന്നതിൽ വിജയിച്ചോ ഇല്ലയോ എന്നതാണ് സിനിമയുടെ തുടർന്നുള്ള ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
അബ്ദുള്ള / അനന്തൻ നമ്പൂതിരി | |
രാധിക | |
മഹാരാജാ ഉദയവർമ്മ | |
മതിലകത്ത് ചെറിയച്ചൻ തമ്പുരാൻ | |
കെ സി പിള്ള | |
മേനോൻ | |
ബലരാമൻ | |
ജമാൽ | |
സുഭദ്ര തമ്പുരാട്ടി | |
ഭാരതി തമ്പുരാട്ടി | |
രവി വർമ്മ | |
പ്രഭാകര വർമ്മ | |
ഭാഗീരഥി തമ്പുരാട്ടി | |
മാധവി തമ്പുരാട്ടി | |
നമ്പൂതിരി | |
ഗുപ്തൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
നെടുമുടി വേണു | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടൻ | 1 990 |
എം ജി ശ്രീകുമാർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 990 |
രവീന്ദ്രൻ | ഫിലിം ഫെയർ അവാർഡ് | മികച്ച സംഗീതസംവിധാനം | 1 990 |
കഥ സംഗ്രഹം
- ആദ്യത്തെ തിരക്കഥ പ്രകാരം ചിത്രീകരണം പൂർത്തിയായപ്പോൾ ഏകദേശം മൂന്നര മണിക്കൂറിലേറെ ദൈർഘ്യം ഉണ്ടായിരുന്ന ഈ ചിത്രം പിന്നീട് ഏറെ വെട്ടിയൊരുക്കലിന് ശേഷമാണ് ഇന്ന് നമ്മൾ കാണുന്ന രൂപത്തിലായത്.
- മഹാഭാരതത്തിലെ ശകുനിയുടെ മാതൃക സ്വീകരിച്ചായിരുന്നു ചിത്രത്തിൽ തിക്കുറിശ്ശി ചെയ്ത കഥാപാത്രത്തെ സൃഷ്ടിച്ചത്. ഏറെ വ്യത്യസ്തമായ ഒരു വൃദ്ധ വില്ലൻ ആയിരുന്നു ആ കഥാപാത്രം.
- തമിഴിൽ തിളങ്ങി നിന്ന ഗൗതമിയുടെ ആദ്യ മലയാള ചിത്രം.
- പ്രണവം ആർട്സ്ന് വേണ്ടി മോഹൻ ലാൽ നിർമ്മിച്ച ആദ്യത്തെ ചിത്രമാണ് ഹിസ് ഹൈനെസ്സ് അബ്ദുള്ള. മൂന്നു ചിത്രങ്ങൾക്കുള്ള കരാറിലാണ് സിബി മലയിൽ ലോഹിത ദാസ് ടീം ഒപ്പ് വച്ചത്. തുടർച്ചയായി എല്ലാ വർഷവും മാർച്ച് മാസം അവസാനത്തെ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമകൾ.
- ശിക്ഷിക്കാൻ വരുന്നവൻ രക്ഷക്കാനായി മാറുന്ന കഥകൾ ഇതിന് മുൻപ് വന്നിട്ടുണ്ടെങ്കിലും ഇവിടെ സംഗീതവും ബന്ധങ്ങളും പശ്ചത്തലമായതിന്നാൽ ഇത് വേറിട്ട് നിന്നു. കേരളത്തിന് പുറത്ത് ചെന്നൈയിലും , ബംഗളൂരിലും വലിയ വിജയമായിരുന്നു.
- മറ്റു ഭാഷകളിൽ റീമേക് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും ഈ ചിത്രത്തിന്റെ കഥ ആധാരമാക്കി തമിഴിൽ " മേട്ടു കുടി (1996)ആദവൻ (2009), ബംഗ്ലാദേശി ഫിലിം " ശിക്കാരി (2016) കന്നഡ ചിത്രം " രാജ രാജേന്ദ്ര (2015) എന്നിവ റിലീസ് ആയിട്ടുണ്ട്.
- ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണു സഹനടനായും. എം ജി ശ്രീകുമാർ പിന്നണിഗായകനായും നാഷണൽ അവാർഡിന് അർഹരായി രവീന്ദ്രൻ സംഗീത സംവിധാനത്തിനുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കി.
- പത്മനാഭപുരം പാലസ്, തിരുവനന്തപുരം കുതിരമാളിക ഒക്കെയായിരുന്നു ലൊക്കേഷൻ ഹിന്ദി നടി കിം ചെയ്ത മുജ്റ വാഹിനി സ്റ്റുഡിയോയിലെ സെറ്റിൽ ആണ് ചിത്രീകരിച്ചത്.
ഉദയപുരം പാലസിലെ രാജാവ് ഉദയവർമ്മത്തമ്പുരാൻ (നെടുമുടി വേണു) ഭാര്യയായ ഭാഗീരഥി തമ്പുരാട്ടി (കവിയൂർ പൊന്നമ്മ), വളർത്തുമകളായ രാധ (ഗൗതമി) എന്നിവർക്കൊപ്പമാണ് താമസം. സഹായത്തിന് രാമൻ മേനോൻ (ശങ്കരാടി)എന്ന കാര്യസ്ഥനും ഉണ്ട്. ഒരു ബസ്സപകടത്തിൽ ഏകമകൻ ഉണ്ണി മരിച്ചതിനെത്തുടർന്ന് മനസ്സിൻറെ സമനില തെറ്റിയ തമ്പുരാട്ടി, മകൻ വരുമെന്നു വിശ്വസിച്ച് കാലം കഴിക്കുന്നു.
തമ്പുരാൻ രോഗബാധിതനായ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ സഹോദരിമാരും, സംബന്ധക്കാരും, മക്കളും, കൂടാതെ അന്ധനായ ചെറിയച്ഛനും (തിക്കുറിശ്ശി സുകുമാരൻ നായർ) മകനും കൊട്ടാരത്തിലെത്തുന്നു. ധാരാളം സാമ്പത്തിക പ്രശ്നങ്ങളുള്ള ബന്ധുക്കൾക്ക് തമ്പുരാന്റെ കണക്കറ്റ സ്വത്തിലാണ് നോട്ടം. ശരിയായ അനന്തരാവകാശികൾ ഇല്ലാത്തതിനാൽ, സ്വത്തു മുഴുവൻ തങ്ങൾക്കു കൈക്കലാക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. എന്നാൽ, എല്ലാ സ്വത്തുക്കളും തമ്പുരാട്ടിയുടെയും വളർത്തു മകളുടെയും പേരിൽ എഴുതിവച്ചിരിക്കുന്നെന്നും തങ്ങൾക്കായി തമ്പുരാൻ കരുതിയിട്ടുള്ള പണവും പണ്ടങ്ങളും അദ്ദേഹത്തിന്റെ മരണശേഷമേ ലഭിക്കൂ എന്നും അറിയുന്നതോടെ അവർ നിരാശരാകുന്നു.തമ്പുരാന്റെ മരണത്തിനു കാത്തിരിക്കാതെ സ്വത്തുക്കൾ സ്വന്തമാക്കണമെങ്കിൽ അദ്ദേഹത്തെ വധിക്കണം എന്ന് ചെറിയച്ഛൻ എല്ലവരെയും തന്ത്രപൂർവം ബോധ്യപ്പെടുത്തുന്നു.
ബോംബെയിൽ ജോലി നോക്കുന്ന തമ്പുരാന്റെ അനന്തരവൻ രവി വർമ്മ (ശ്രീനിവാസൻ) അവിടെ നിന്നും ഒരു വാടക കൊലയാളിയെ കൊണ്ടു വരാനുള്ള ദൗത്യം ഏറ്റെടുക്കുന്നു. ബോംബെയിലുള്ള, രവിയുടെ പരിചയക്കാരനായ ജമാൽ (മാമുക്കോയ), സംഗീതസദസ്സുകളിലും മറ്റും പാടി ജീവിക്കുന്ന അബ്ദുള്ളയെ (മോഹൻലാൽ) വാടകക്കൊലയാളി എന്ന പേരിൽ രവിക്കു മുന്നിലെത്തിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ ഏറെയുള്ള അബ്ദുള്ള, പ്രതിഫലത്തുകയിൽ പ്രലോഭിതനായും ജമാലിന്റെ നിർബന്ധത്തിനു വഴങ്ങിയും തമ്പുരാനെ കൊല്ലാനുള്ള ജോലി ഏറ്റെടുക്കുന്നു.
രവിയുടെ സുഹൃത്തായി കൊട്ടാരത്തിൽ എത്തിയ അബ്ദുള്ളയെ തമ്പുരാട്ടി, തന്റെ മകൻ ഉണ്ണിയാണെന്ന് കരുതി, ഓടിവന്ന് കെട്ടിപ്പിടിക്കുന്നു. രവി വർമ്മ അബ്ദുള്ളയെ തന്റെ സുഹൃത്ത് അനന്തൻ നമ്പൂതിരിയാണെന്ന് പരിചയപ്പെടുത്തി രണ്ടു ദിവസം കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദം തമ്പുരാനിൽ നിന്ന് വാങ്ങിയെടുക്കുന്നു. .തമ്പുരാന് കലയിലും സംഗീതത്തിലും നല്ല ജ്ഞാനവും അഭിനിവേശവും ഉണ്ടെന്ന് അബ്ദുള്ള മനസ്സിലാക്കുന്നു. രാധ നല്ലൊരു സംഗീതാസ്വാദകയും നർത്തകിയും ആണെന്നും അയാൾക്ക് ബോധ്യമാവുന്നു.
അനുവദിച്ച രണ്ടു ദിവസം കഴിഞ്ഞപ്പോൾ തമ്പുരാൻ അബ്ദുള്ളയോട് കൊട്ടാരം വിട്ടുപോകാൻ ആവശ്യപ്പെടുന്നു. അവിടെത്തുടരാനുള്ള വഴിയെന്ന നിലയിൽ തൻ്റെ സംഗീതജ്ഞാനം ഒരു പാട്ടിലൂടെ അബ്ദുള്ള പ്രകടിപ്പിക്കുന്നു. അയാളുടെ സംഗീതാഭിരുചി കണ്ട് അദ്ഭുതപ്പെട്ടു പോകുന്ന തമ്പുരാൻ അയാളോട് കൊട്ടാരത്തിൽ തുടരാൻ ആവശ്യപ്പെടുന്നു. സംഗീതത്തെക്കുറിച്ചുള്ള ചർച്ചകളിലൂടെ അബ്ദുള്ള തമ്പുരാനോട് കൂടുതൽ അടുക്കുന്നു. തമ്പുരാനാകട്ടെ തന്റെ അന്തപ്പുരത്തിൽ പോലും കടന്നുചെല്ലാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ഉണ്ണിയായി അബ്ദുള്ളയെക്കാണുന്ന തമ്പുരാട്ടിയ്ക്കും അയാളുടെ സാമീപ്യം രോഗമുക്തിക്കുള്ള വഴിയാകുന്നു.
തമ്പുരാനെ അടുത്തറിയുമ്പോൾ, ബന്ധുക്കളുടെ സ്വത്തിനോടുള്ള ആർത്തിയോർത്തും തന്റെ കാലശേഷം, രോഗിയായ ഭാര്യക്കും രാധയ്ക്കും എന്ത് സംഭവിക്കും എന്നുള്ള ആശങ്കയിലും തമ്പുരാൻ ദുഃഖിതനാണെന്ന് അബ്ദുള്ള മനസ്സിലാക്കുന്നു. തമ്പുരാന് തന്നോടുള്ള പിതൃതുല്യമായ വാത്സല്യം അബ്ദുള്ളയുടെ മനസ്സിളക്കുന്നു. തമ്പുരാനെ ഒരിക്കലും തനിക്ക് കൊല്ലാൻ കഴിയില്ലെന്ന് അയാൾക്ക് ബോധ്യമാവുന്നു.
തമ്പുരാനെ കൊല്ലാനുള്ള ബന്ധുക്കളുടെ സമ്മർദം കൂടിയപ്പോൾ, താൻ തമ്പുരാനെ കൊല്ലില്ലെന്നും സത്യങ്ങൾ തമ്പുരാനോട് തുറന്നുപറയുമെന്നും അയാൾ പറയുന്നു. മറ്റൊരാളെക്കൊണ്ട് തമ്പുരാനെ കൊന്നിട്ട് ആ കുറ്റം തന്റെ തലയിൽ വയ്ക്കാനാണ് ബന്ധുക്കളുടെ പദ്ധതിയെന്ന് അയാൾ മനസ്സിലാക്കുന്നു. അയാൾ എല്ലാം തമ്പുരാനോട് തുറന്നുപറഞ്ഞ് അദ്ദേഹത്തെ രക്ഷിക്കാൻ തീരുമാനിക്കുന്നു. പക്ഷേ, അപ്രതീക്ഷിതമായി അയാൾ അബ്ദുള്ളയാണെന്ന് തമ്പുരാൻ തിരിച്ചറിയുകയും അയാളോട് കൊട്ടാരത്തിൽ നിന്ന് പുറത്തുപോകാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ, തമ്പുരാനെ വധിക്കാൻ പുതിയ സംഘം എത്തുന്നു. തുടർന്ന് തമ്പുരാനെ കാണാതാകുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഗോപികാവസന്തം തേടിഷണ്മുഖപ്രിയ |
കൈതപ്രം | രവീന്ദ്രൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
2 |
പ്രമദവനം വീണ്ടുംജോഗ് |
കൈതപ്രം | രവീന്ദ്രൻ | കെ ജെ യേശുദാസ് |
3 |
ദേവസഭാതലംഹിന്ദോളം, തോടി, പന്തുവരാളി, മോഹനം, ശങ്കരാഭരണം, ഷണ്മുഖപ്രിയ, കല്യാണി, ചക്രവാകം, രേവതി |
കൈതപ്രം | രവീന്ദ്രൻ | കെ ജെ യേശുദാസ്, രവീന്ദ്രൻ, ശരത്ത് |
4 |
നാദരൂപിണീകാനഡ |
കൈതപ്രം | രവീന്ദ്രൻ | എം ജി ശ്രീകുമാർ |
5 |
തൂ ബഡി മാഷാ അള്ളാഗൗരിമനോഹരി |
മധു ബീഹാര് | രവീന്ദ്രൻ | കെ ജെ യേശുദാസ് |
Attachment | Size |
---|---|
his.jpg | 0 bytes |