സുമ ജയറാം
Suma Jayaram
മലയാള ചലച്ചിത്ര നടി. 1990-ല്‍ കുട്ടേട്ടൻ എന്ന ചിത്രത്തിലൂടെയാണ് സുമജയറാം സിനിമാരംഗത്തെത്തിയത്. തുടര്‍ന്ന് മാലയോഗം, വചനം, ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യൻ , കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴയെത്തും മുൻപേ, ഇഷ്ടം... തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകളോടൊപ്പം ടെലിവിഷൻ പരമ്പരകളിലും സുമ ജയറാം അഭിനയിച്ചിരുന്നു.