ഉത്സവപിറ്റേന്ന്
പഴയ പ്രതാപമെല്ലാം നശിച്ച്, ക്ഷയിച്ചു കൊണ്ടിരിക്കുന്ന പൂമുല്ല കോവിലകത്തിൻ്റെ ഭരണം രവി എന്ന ഏട്ടൻ തമ്പുരാൻ്റെ കയ്യിലാണ്. രവിയുടെ പിടിപ്പുകേടും സാമ്പത്തിക അച്ചടക്കമില്ലായ്മയും മൂലം വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടാകുന്നു. അയാളുടെ സഹോദരനും ശുദ്ധഗതിക്കാരനുമായ അനിയൻ തമ്പുരാന്റെ വിവാഹം ആ കുടുബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. രവിയുടെ അകാലമരണ ശേഷം അനിയൻ തമ്പുരാന് കുടുംബത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതും അതേത്തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
അനിയൻ തമ്പുരാൻ | |
രവി | |
രാജൻ | |
മാധവൻകുട്ടി | |
ബാലൻ മാസ്റ്റർ | |
പുഷ്പാംഗദൻ | |
പരമു നായർ | |
പോസ്റ്റ്മാൻ | |
ഷേണായി | |
പങ്ങുണ്ണി നായർ | |
കാർത്തിക | |
കല്യാണിയമ്മ | |
ഭാഗീരഥി | |
മുത്തശ്ശി | |
നാരായണിക്കുട്ടി | |
അമ്മ | |
ഇന്ദിര | |
മാലതി | |
നന്ദിനി | |
വളക്കച്ചവടക്കാരൻ | |
കാർത്തികയുടെ അച്ഛൻ | |
ഊർമ്മിള | |
ഏട്ടത്തി | |
ഹെഡ് കോൺസ്റ്റബിൾ | |
കടത്തുകാരൻ | |
അടിയാത്തി | |
ശങ്കരൻകുട്ടി നായർ |
കഥ സംഗ്രഹം
പ്രതാപമെല്ലാം നഷ്ടപ്പെട്ട് നാശത്തിൻ്റെ വക്കിൽ നിൽക്കുന്ന പൂമുല്ലക്കോവിലകത്തിൻ്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കോവിലകത്തിൻ്റെ ഭരണം ഏട്ടൻ തമ്പുരാനായ രവിയുടെ കയ്യിലാണ്. അയാളുടെ അനുജനായ ഉണ്ണി എന്ന അനിയൻ തമ്പുരാനാകട്ടെ, ശരീരം കൊണ്ട് മുതിർന്നെങ്കിലും മനസ്സിലെ കുട്ടിത്തം വിട്ടുമാറാത്ത ശുദ്ധഗതിക്കാരനാണ്. കുട്ടികൾക്കൊപ്പം കളിച്ചു നടക്കാനും കുടുംബക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കാനുമെല്ലാമാണ് അയാൾക്കിഷ്ടം. കുടുംബഭരണത്തിലോ സ്വത്തുകാര്യങ്ങളിലോ ഒന്നും യാതൊരും താത്പര്യവും അയാൾക്കില്ല. അതുകൊണ്ടു തന്നെ നാട്ടിലും വീട്ടിലും അവഗണനയും പരിഹാസവും മാത്രമാണ് അയാൾക്ക് നേരിടേണ്ടി വന്നത്. ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് പ്രമാണിത്തം പറയുന്നതിനപ്പുറം കോവിലകത്തിൻ്റെ ഭരണം നടത്തുന്നതിനുള്ള പ്രാപ്തിയൊന്നും രവിയ്ക്കും ഉണ്ടായിരുന്നില്ല. കാര്യസ്ഥനായ പങ്ങുണ്ണി നായരും ചില നാട്ടുകാരും രവിയെ സ്വാധീനിച്ച് അവരുടെ കാര്യങ്ങൾ നടത്തിയെടുക്കുന്നു. അയാളുടെ ദുർവ്യയങ്ങളും പരസ്ത്രീബന്ധവും കൂടി ആയപ്പോൾ കോവിലകത്തെ സ്വത്തുക്കൾ ഒന്നൊന്നായി അന്യാധീനപ്പെട്ടു തുടങ്ങി. രവിയുടെ ഭാര്യയായ സുമിത്ര പരദൂഷണങ്ങളിൽ മുഴുകി കാലം കഴിച്ചതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇടപെട്ടില്ല. ഇതിലൊന്നും പ്രതികരിക്കാൻ കഴിയാതെ, ആരാലും അംഗീകരിക്കപ്പെടാതെ തീർത്തും ഒറ്റപ്പെട്ട് കോവിലകത്ത് കഴിഞ്ഞിരുന്ന അനിയൻ തമ്പുരാന് ആശ്വാസമായുണ്ടായിരുന്നത് വേലക്കാരിയായ കല്യാണിയമ്മയായിരുന്നു. അവർ ഒരു മകനെപ്പോലെ അയാളെ സ്നേഹിച്ചു.
ആ അവസരത്തിലാണ് കാർത്തിക എന്ന പെൺകുട്ടിയുമായി അനിയൻ്റെ തമ്പുരാൻ്റെ വിവാഹം നടക്കുന്നത്. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അവൾ. കുത്തുവാക്കുകളും പരിഹാസങ്ങളും മാത്രം ഏറ്റുവാങ്ങിയിരുന്ന അനിയൻ്റെ തമ്പുരാൻ്റെ മനസിനൊരാശ്വാസമാകാൻ കാർത്തികയ്ക്ക് കഴിഞ്ഞു. അയാൾ അവളെ ഗാഢമായി സ്നേഹിച്ചു.
കൂടിയാട്ടത്തെപ്പറ്റി ഗവേഷണം നടത്താനായി എത്തുന്ന കോളേജ് അധ്യാപകൻ ബാലൻ മാസ്റ്ററുമായി അനിയൻ തമ്പുരാൻ സൗഹൃദത്തിലാകുന്നത് ആയിടയ്ക്കാണ്. താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ അയാൾ ബാലൻ മാസ്റ്ററോട് പറയുന്നു. ജീവിതത്തിൽ കുറച്ചു കൂടി ധൈര്യം കാണിക്കാനും, പറയേണ്ട കാര്യങ്ങൾ ഉറക്കെ തുറന്നു പറയാനും ബാലൻ മാസ്റ്റർ അനിയൻ തമ്പുരാനെ ഉപദേശിക്കുന്നു. അയാളത് പ്രാവർത്തികമാക്കുകയും ചെറിയൊരു ആത്മവിശ്വാസം കൈവരിക്കുകയും ചെയ്യുന്നു.
വിഷം തീണ്ടിയുള്ള രവിയുടെ മരണത്തോട് കൂടി കാര്യങ്ങൾ മാറിമറയുന്നു. കടക്കാരുടെ ഭീഷണികളും ജപ്തി നോട്ടീസുകളും അനിയൻ തമ്പുരാൻ്റെ ഉറക്കം കെടുത്തുന്നു. താൻ എത്തിപ്പെട്ടിരിക്കുന്നത് നിലയില്ലാക്കയത്തിലാണെന്ന് അയാൾ തിരിച്ചറിയുന്നു. ബാലൻ മാസ്റ്റർ ഒരു കാലത്ത് പ്രണയിച്ചിരുന്ന പെൺകുട്ടിയായിരുന്നു തന്റെ ഭാര്യ കാർത്തിക എന്ന കാര്യം കൂടി ഇതിനിടെ അയാൾ മനസിലാക്കുന്നു. അറിയാതെയാണെങ്കിലും ആ ബന്ധം തകരാൻ താൻ കൂടി കാരണമായല്ലോ എന്ന ദു:ഖം കൂടിയായപ്പോൾ അയാൾ മാനസികമായി തകർന്നു പോകുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പൂവിതൾ തൂവൽബിഹാഗ് |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി |
നം. 2 |
ഗാനം
പുലരിത്തൂമഞ്ഞ് തുള്ളിയിൽചാരുകേശി |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
പന്തിരു ചുറ്റും |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, പി മാധുരി, ലതിക |
നം. 4 |
ഗാനം
ആതിന്തോ തിന്താരേ |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, പി മാധുരി, ലതിക |
നം. 5 |
ഗാനം
കിസലയശയനതലേകമാസ് |
ഗാനരചയിതാവു് പരമ്പരാഗതം | സംഗീതം ജി ദേവരാജൻ | ആലാപനം സി എൻ ഉണ്ണികൃഷ്ണൻ |
നം. 6 |
ഗാനം
പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് ) |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |