പന്തിരു ചുറ്റും
ഓ..ഓ..ഓ..
പന്തീരു ചുറ്റും പച്ചോല പന്തലിണക്കി
പന്തലിണക്കി പന്തലിണക്കി പന്തലിണക്കി
പഴുക്കാ പാക്കു കെട്ടി തൊങ്ങലു തൂക്കി
തൊങ്ങലു തൂക്കി തൊങ്ങലു തൂക്കി തൊങ്ങലു തൂക്കി
താവഴി തറ വഴി തോരണം ചാർത്തി
നാടു വാഴും തമ്പുരാന്റെ മംഗല്യ തേരൊരുക്കീ
ഓ ഹയ്യ ഓ ഹയ്യ ഓഹോ ഹൊയ്യാ
തത്തിനതിം തിനതിം തകതികു നക തിം (3)
ആലിലുണ്ടൊരു വേര് വേർ! വേര്
വേരിറങ്ങിയ മണ്ണ് മണ്ണ് മണ്ണ്
വേരിറങ്ങിയ മണ്ണിനുണ്ടൊരു മനസ്സ്
മനസ്സു നിറഞ്ഞൊരു തായമ്പകയുണ്ടേ
തായമ്പകയുണ്ടേ
നക തരകാം തരകാം നക തരകാം
തിരുകുടു തരകാം തരകാം തരകാം തിരുകുടു
തിരുകുടു നക തരകാം
തേവരില്ലാത്തുത്സവത്തിന്നെഴുന്നള്ളിക്കാനൊരു
തനി തങ്കതിടമ്പൂണ്ടേ (2)
ആ.ആ തിടമ്പു ഈ തിടമ്പ്
അരുമതിടമ്പല്ല ഈ തമ്പുരാൻ (2)
ഈ തമ്പുരാൻ ഞങ്ങടെ തമ്പുരാൻ (പന്തിരു...)
ഓ..കിളിയേ കിളിമകളേ മകളേ
മകളേ മകളേ
കിളുന്തു പെണ്ണിന്റെ പൊടകൊട
പൊടകൊട പൊടകൊട
കിളുന്തു പെണ്ണിന്റെ പൊടകൊടയ്ക്കൊരു സദസ്സ്
സദസ്സിൽ നിറഞ്ഞത് താളക്കൊഴുപ്പ
താളക്കൊഴുപ്പല്ലോ
നക തരകാം തരകാം നക തരകാം
തിരുകുടു തരകാം തരകാം തരകാം തിരുകുടു
തിരുകുടു നക തരകാം
ആരുമോരും പിരിയാതെ അടങ്ങാതെ ഒതുങ്ങാതെ
അരശണ്ടൊരരചനുണ്ടേ ഓ.(2)
ആ അരചൻ ഈ അരചൻ
അരുമയരചനല്ല ഈ തമ്പുരാൻ(2)
ഈ തമ്പുരാൻ ഞങ്ങടെ തമ്പുരാൻ (പന്തിരു...)