ആതിന്തോ തിന്താരേ
ആതിന്തോം തിന്താരേ തക തിന്തകതാരോ
തനതിന്തോ തിന്താരേ തക തിന്തകതാരോ
പതിനെട്ടില ചക്രത്തുമ്മേലു കാലും വെച്ചു
പതിറ്റാണ്ടല്ല നൂറ്റാണ്ടാണു കറക്കി വിടണുണ്ട്
ഓഹോ ഹോ ഹോ ഹൊയ് (2)
കൊയ്ത്തിന്നൊരു വായ്ത്താരിയിട്ടു നട്ടുവളർത്തി
വളർത്തിയ മുതലൊക്കെ തിന്നു നാടു മുടിച്ചല്ലോ
ഓഹോ ഹോ ഹോ ഹൊയ് (2)
ആതിന്തോം തിന്താരേ തക തിന്തകതാരോ
തനതിന്തോ തിന്താരേ തക തിന്തകതാരോ
അരുവികളേ കുരുവികളേ
അരുമയാന മലരികളേ ഓ..
ആനന്ദം മാത്രമറിയും സുകൃതികളേ
ഇതളുണർത്തീ ചിറകു വിരുത്തീ
പൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്
നിരനിരനിരയായ്...
കൈ തൊട്ടി കാലൊട്ടി കാമനാരെ തുടി കൊട്ടി(2)
കണി വെച്ച നന്താർവിളക്കിൽ എണ്ണ പോട്ടി (2)
ഒന്നരേം മുണ്ടുമായ് ചുറ്റും നിരന്നു
ഒരു വട്ടം ഇരു വട്ടം ഓർമ്മ പുതുക്കി (2)
ഓർമ്മയിൽ നിന്നുതിർന്നു വീണത് ഓരായിരം ഓണമല്ലോ
ഓണച്ചിന്തിനു മാബലി ചിന്തിനു ആതിരയൊരുങ്ങീ
തിരുവാതിരയൊരുങ്ങീ
അരുവികളേ കുരുവികളേ
അരുമയാന മലരികളേ ഓ..
ആനന്ദം മാത്രമറിയും സുകൃതികളേ
ഇതളുണർത്തീ ചിറകു വിരുത്തീ
പൊന്നോളമിളക്കീ ഒഴുകൂ ഒഴുകൂ തിര തിര തിരയായ്
നിരനിരനിരയായ്...
ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റ ചെത്തി
തീയാന്തതത്ത തകധിമി തീയാന്തതത്ത (2)
ഓമലാളേ കൊയ്തു കേറടീ തീയാന്തതത്ത
തകധിമി തീയാന്തതത്ത (2)
കെഴക്കന്നം വരമ്പിടിഞ്ഞെടാ തീയാന്തതത്ത
നട്ടുച്ചക്കൊരു കൊയ്ത്തു കൊയ്യെടാ തീയാന്തതത്ത (2)
പടിഞ്ഞാറ്റെ കളം നിറഞ്ഞെടാ
രാവിന്റെ വിത്തു പൊലിക്കട
തകതിമി തകതിമി തിന്തത്തൈ തകതിമി തിന്തത്തൈ (2)
താ തിന്തോ താതിന്തിന്തോ
തനതിന്തോ താനതിന്തോ (2)
താ തിന്തോ തകതിമി തിന്തോ
തകതിമിതോ താതിതിന്തോ (2)
തകതിമിതോ താതിതിന്തോ
തകതിമിതോ താതിതിന്തോ
തകതിമിതോ തകതിമിതോ തകതിമിതോ
താതിതിന്തത്തത്തൈ !
താ തിന്തോ തകതിന്തോ താന്തിന്തിന്തോ