എം ചന്ദ്രൻ നായർ

M Chandran Nair

തിരൂർ സ്വദേശിയായ ചന്ദ്രൻ നായർ 1950-ൽ ആണ് കേന്ദ്ര വാർത്താവിതരണ വകുപ്പിന്റെ കീഴിലുള്ള ബോംബേയിലെ ഫിലിം ഡിവിഷനിൽ ഉദ്യോഗസ്ഥനായി ചേരുന്നത്. തുടർന്ന് ഇന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് എക്സ്പോര്‍ട്ടിലും അദ്ദേഹം പ്രവർത്തിച്ചു. 1980-ൽ ആണ് എൻ.എഫ്.ഡി.സിയില്‍ എത്തുന്നത് (1980-ൽ നാഷണൽ ഫിലിം ഡവലെപ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എഫ്.ഡി.സി) മദ്രാസ് റീജിയണൽ മാനേജരായി).

1954 മുതൽ അദ്ദേഹം ബോംബേ 'നാടകവേദി'യുമായി ബന്ധപ്പെട്ടിരുന്നു. നല്ലൊരു നാടക സംഘാടകനും നടനുമായിരുന്നു അദ്ദേഹം.റിട്ടയർമെന്റിനു ശേഷം കലാകൗമുദിയിൽ(മദ്രാസിൽ) ബിസിനസ് റെപ്രസെന്റേറ്റീവായി ജോലി ചെയ്ത്.ആന്ധ്രാ സ്വദേശിനി ശകുന്തളയാണ്  ഭാര്യ.

അവലംബം : പി കെ ശ്രീനിവാസൻ