ഷാജി എൻ കരുൺ
പൂർണനാമം: ഷാജി നീലകണ്ഠൻ കരുണാകരൻ
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടേയും മൂത്തപുത്രനായി 1952 ൽ ജനിച്ചു. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം 1975ൽ മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.പിന്നീട് കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച അദ്ദേഹം 1976ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്താണ് പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
1989ലെ കാൻ ചലച്ചിത്രമേളയിൽ 'ഗോൾഡൻ ക്യാമറ - പ്രത്യേക പരാമർശം' നേടിയ കന്നി ചിത്രമായ 'പിറവി'യിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ സംവിധായകനായി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ (ഏക) മലയാള ചലച്ചിത്രമാണ്.
ഫീച്ചർ സിനിമകൾ കൂടാതെ അനവധി ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
2002-ൽ 'നിഷാദ്' എന്ന ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്തുകൊണ്ട് ബോളിവുഡിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടേ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. കലാസാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സർക്കാർ നല്കുന്ന "ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്" പുരസ്കാരം 1999ൽ ലഭിച്ചു. 2011ൽ പത്മശ്രീ പുരസ്കാരത്തിനർഹനായി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഓള് | തിരക്കഥ ടി ഡി രാമകൃഷ്ണൻ | വര്ഷം 2019 |
ചിത്രം സ്വപാനം | തിരക്കഥ കെ ഹരികൃഷ്ണൻ, സജീവ് പാഴൂർ | വര്ഷം 2014 |
ചിത്രം കുട്ടിസ്രാങ്ക് | തിരക്കഥ പി എഫ് മാത്യൂസ്, കെ ഹരികൃഷ്ണൻ | വര്ഷം 2010 |
ചിത്രം എ കെ ജി | തിരക്കഥ പി വി കെ പനയാൽ | വര്ഷം 2007 |
ചിത്രം വാനപ്രസ്ഥം | തിരക്കഥ ഷാജി എൻ കരുൺ, രഘുനാഥ് പലേരി | വര്ഷം 1999 |
ചിത്രം സ്വം | തിരക്കഥ ഷാജി എൻ കരുൺ, രഘുനാഥ് പലേരി, എസ് ജയചന്ദ്രന് നായര് | വര്ഷം 1994 |
ചിത്രം പിറവി | തിരക്കഥ എസ് ജയചന്ദ്രന് നായര്, ഷാജി എൻ കരുൺ, രഘുനാഥ് പലേരി | വര്ഷം 1989 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം കുട്ടിസ്രാങ്ക് | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 2010 |
ചിത്രം സ്വപാനം | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 2014 |
ചിത്രം ഓള് | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാനപ്രസ്ഥം | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 1999 |
തലക്കെട്ട് സ്വം | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 1994 |
തലക്കെട്ട് പിറവി | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 1989 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സ്വം | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 1994 |
തലക്കെട്ട് പിറവി | സംവിധാനം ഷാജി എൻ കരുൺ | വര്ഷം 1989 |
തലക്കെട്ട് മാറാട്ടം | സംവിധാനം ജി അരവിന്ദൻ | വര്ഷം 1988 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ സർഗം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1992 |
സിനിമ പൂരം | സംവിധാനം നെടുമുടി വേണു | വര്ഷം 1989 |
സിനിമ മാറാട്ടം | സംവിധാനം ജി അരവിന്ദൻ | വര്ഷം 1988 |
സിനിമ ഒരു കഥ ഒരു നുണക്കഥ | സംവിധാനം മോഹൻ | വര്ഷം 1986 |
സിനിമ നഖക്ഷതങ്ങൾ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1986 |
സിനിമ പഞ്ചാഗ്നി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1986 |
സിനിമ ചിദംബരം | സംവിധാനം ജി അരവിന്ദൻ | വര്ഷം 1986 |
സിനിമ മീനമാസത്തിലെ സൂര്യൻ | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1986 |
സിനിമ ഒരിടത്ത് | സംവിധാനം ജി അരവിന്ദൻ | വര്ഷം 1986 |
സിനിമ നേരം പുലരുമ്പോൾ | സംവിധാനം കെ പി കുമാരൻ | വര്ഷം 1986 |
സിനിമ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
സിനിമ ഒന്നു മുതൽ പൂജ്യം വരെ | സംവിധാനം രഘുനാഥ് പലേരി | വര്ഷം 1986 |
സിനിമ പ്രിൻസിപ്പൽ ഒളിവിൽ | സംവിധാനം ഗോപികൃഷ്ണ | വര്ഷം 1985 |
സിനിമ മംഗളം നേരുന്നു | സംവിധാനം മോഹൻ | വര്ഷം 1984 |
സിനിമ പഞ്ചവടിപ്പാലം | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1984 |
സിനിമ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1983 |
സിനിമ എനിക്കു വിശക്കുന്നു | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1983 |
സിനിമ കൂടെവിടെ? | സംവിധാനം പി പത്മരാജൻ | വര്ഷം 1983 |
സിനിമ മഞ്ഞ് | സംവിധാനം എം ടി വാസുദേവൻ നായർ | വര്ഷം 1983 |
സിനിമ ലഹരി | സംവിധാനം രാംചന്ദ് | വര്ഷം 1982 |