ചിദംബരം
അരുതാത്ത പ്രണയത്തിൻ്റെയും രതിയുടെയും പരിണതിയായ ദുരന്തത്തിൻ്റെ പാപബോധം നീറ്റുന്ന ശങ്കരൻ്റെയും ശിവകാമിയുടെയും കഥ.
Actors & Characters
Actors | Character |
---|---|
ശങ്കരൻ | |
മുനിയാണ്ടി | |
ശിവകാമി | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജി അരവിന്ദൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 985 |
ജി അരവിന്ദൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 985 |
ജി അരവിന്ദൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 985 |
ഭരത് ഗോപി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 985 |
കഥ സംഗ്രഹം
- സി വി ശ്രീരാമന്റെ മൂലകഥയിൽ നിന്നും അല്പം വ്യത്യാസപ്പെടുത്തിയാണ് അരവിന്ദൻ ഈ ചിത്രം എടുത്തത്. കഥയിലെ ഈർച്ച മിൽ, സിനിമയിൽ എത്തിയപ്പോൾ പശുക്കളുടെ ഫാമായി മാറി.
മനോഹരമായ ഒരു മലയോരത്തുള്ള ഗവണ്‍മെൻറ് ഫാമിലെ സൂപ്രണ്ടാണ് ശങ്കരന്. സൗമ്യനാണെന്ന് തോന്നിപ്പിക്കുമ്പോഴും നിരാശ പടർന്ന മുഖഭാവമാണയാൾക്ക്. ഫോട്ടോഗ്രാഫിയില്‍ തത്പരനാണ്; പിന്നെ മദ്യപാനത്തിലും. പെരുമാറ്റത്തിൽ മാന്യതയും ഫാമിലെ മറ്റു തൊഴിലാളികളോട് അനുതാപവുമുള്ളയാളാണ് ശങ്കരൻ. ഒരു കലാപ്രേമിയും പുരോഗമനചിന്താഗതിക്കാരനുമായ അയാൾ ഫാമിലെ ജോലി ആസ്വദിക്കുന്നുമുണ്ട്.
ശങ്കരന്റെ കൂടെ ജോലിചെയ്യുന്ന ഫീല്‍ഡ് സൂപ്പര്‍വൈസറാണ് ജേക്കബ്. ശങ്കരന്റെ സ്വഭാവവുമായി ജേക്കബിന്റെ സ്വഭാവത്തിന് ഒരു പാട് വ്യത്യാസമുണ്ട്. പ്രായോഗികമായി കാര്യങ്ങളെ സമീപിക്കുന്ന ജേക്കബ് പരുക്കനും തുറന്നടിച്ചു പറയുന്ന പ്രകൃതക്കാരനുമാണ്.
ഫാമിലെ കീഴ്ജീവനക്കാരനായ മുനിയാണ്ടി പശുക്കൾക്കിടയിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. അയാൾ ഒരു ഭക്തനും വിധേയത്വമുള്ളവനും സാധുവുമാണ്.
തമിഴ്നാട്ടുകാരിയായ ശിവകാമിയുമായി മുനിയാണ്ടിയുടെ വിവാഹം നടക്കുന്നു. വിവാഹത്തിന് സന്തോഷപൂര്‍വമാണ് ശങ്കരന് പങ്കെടുക്കുന്നതും വിവാഹ ഫോട്ടോകളെടുക്കുന്നതും.
ശിവകാമിയുമൊന്നിച്ച് മുനിയാണ്ടി ആ ഗ്രാമത്തിൽ താമസമാക്കുന്നു. കരുതലുള്ള ഒരു ഭര്ത്താവാണയാള്. അതേസമയം നിസ്സഹായനുമാണ്. തമിഴ്നാട്ടിലെ നാട്ടിന്‍പുറത്തുനിന്ന് എത്തിയ ശിവകാമിക്ക് ആ മലയോരത്തെ മനോഹരമായ പൂക്കളും പച്ചപ്പുകളും അത്ഭുതങ്ങളായിരുന്നു. അവളുടെ മനസ്സ് ആ വര്‍ണാഭമായ പ്രകൃതിയെ അതീവമായി സ്നേഹിക്കുന്നു. ശിവകാമിക്ക് പുതിയ ജീവിതത്തോടും,അവിടുത്തെ രീതികളോടും തോന്നുന്ന ഭ്രമം മുനിയാണ്ടിയില്‍ ഭയം പടര്‍ത്തുന്നു. അയാള്‍ ഭാര്യയെ വീട്ടനകത്തുതന്നെ നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
ഇതിനിടയിൽ ശങ്കരൻ ശിവകാമിയുടെ നിഷ്കളങ്കതയില്‍ ആകൃഷ്ടനാകുന്നു. ശിവകാമിയാവട്ടെ തെല്ലു പരിഭ്രമത്തോടും കൗതുകത്തോടും കൂടിയാണ് ശങ്കരന്റെ സാമീപ്യം അനുഭവിക്കുന്നത്. ശങ്കരനോട് ബഹുമാനവും സ്നേഹവും പ്രേമവുമെല്ലാം കലർന്ന ഒരു ബന്ധം ശിവകാമിക്ക് ഉണ്ടാവുന്നു. ഒറ്റപ്പെട്ട സംഭാഷണങ്ങളിലുടെയും പെരുമാറ്റങ്ങളിലൂടെയും അവയ്ക്കിടയില്‍ നിറച്ച മൗനങ്ങളിലൂടെയും ശങ്കരന്റെയും ശിവകാമിയുടെയും ബന്ധം വികസിക്കുന്നു.
ശിവകാമി വീട്ടിലേക്ക് അയയ്ക്കുന്ന എഴുത്തിന് വിലാസം എഴുതിക്കൊടുക്കുന്നതും റേഡിയോയില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്നതും ആ ബന്ധത്തിന്റെ ആഴം കൂട്ടാൻ സഹായകമാവുന്നു. ശങ്കരൻ്റെ ലോകപരിചയവും തന്നോടു കാണിക്കുന്ന കരുതലുള്ള പെരുമാറ്റവും ശിവകാമിയുടെ മനസ്സിൽ ഒരനുഭൂതി ഉണ്ടാക്കുന്നു. ശിവകാമിയുടെ ശരീരത്തിലും സ്വഭാവത്തിലും അനുരക്തനാവുന്ന ശങ്കരനും അവളെ സ്നേഹിക്കുന്നു. ഇരുവരും ശാരീരകമായും മാനസികമായും ഒന്നാവുന്നു.
കീഴ്ജീവനക്കാരനായ തന്നോട് പതിവിനു വിപരീതമായി സൗഹൃദത്തോടെ ഇടപെടുന്ന ശങ്കരനെ മുനിയാണ്ടി സ്വാഭാവികമായും സംശയത്തോടെ കാണുന്നില്ല. കാരണം മുനിയാണ്ടി ഭയപ്പെട്ടിരുന്നത് ജേക്കബിനെയാണ്. ജേക്കബ് പണ്ടു ചെയ്ത പല പ്രവൃത്തികളും മുനിയാണ്ടിയെ സംബന്ധിച്ചിടത്തോളം സംശയാസ്പദങ്ങളായിരുന്നു. അതുകൊണ്ടുതന്നെ, ശിവകാമിയ്ക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്ന് ജേക്കബ് പറയുമ്പോൾ വേല വേണ്ട എന്ന് അയാള്‍ ജേക്കബിനോടു പറയുന്നു. തന്നെ രാത്രി ഷിഫ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ അയാളുടെ ഭയവും ആധിയും വീണ്ടും കൂടുന്നു.
ഒരു ദിവസം നൈറ്റ് ഡ്യൂട്ടിക്കിടയിൽ ജേക്കബിന്റെ മോട്ടോര്‍ സൈക്കിളിൻ്റെ ശബ്ദം കേട്ടപ്പോള്‍ അയാള്‍ സ്വന്തം വീട്ടിലേക്കോട്ടുന്നു. ഓടിക്കിതച്ചെത്തിയ മുനിയാണ്ടി വീടിനു പിന്നിലൂടോടുന്ന ഒരു നിഴലുകണ്ട് ഞെട്ടലും സങ്കടവും കലർന്ന അവസ്ഥയിൽ അവിടെ തരിച്ചു നിൽക്കുന്നു. താന്‍ ഭയന്നതു തന്നെ സംഭവിച്ചു എന്നതു മനസ്സിലാക്കിയതോടെ മുനിയാണ്ടി തളര്‍ന്നു പോകുന്നു. ആരാണ് ഓടിപ്പോയത് എന്ന് അയാൾക്കു മനസ്സിലാവുന്നില്ല. പക്ഷെ ആ സംഭവം മുനിയാണ്ടിയുടെ ഹൃദയം തകർക്കുന്നു. ഫാമിലെ തൊഴുത്തിൽ തൂങ്ങിനില്‍ക്കുന്ന മുനിയാണ്ടിയുടെ ശവശരീരമാണ് പിറ്റേന്ന് പുലര്‍ച്ചെ നാട്ടുകാര്‍ കാണുന്നത്. തൻ്റെ ഭാര്യയെ വെട്ടിയ ശേഷമാണ് അയാള്‍ ആത്മഹത്യ ചെയ്തത്.
മുനിയാണ്ടിയുടെ മരണത്തിന് ഉത്തരവാദി താനാണ് എന്ന തോന്നൽ ശങ്കരനെ വേട്ടയാടുന്നു. പക്ഷേ, അയാളൊഴികെ മറ്റാരും അയാളെ സംശയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. പല രാത്രികളിലും മുനിയാണ്ടി തൂങ്ങിനിൽക്കുന്ന ആ കയറിൻ്റെ കരച്ചിൽ ഒഴിയാബാധയായി ശങ്കരനെ പിന്തുടരുന്നു. മാനസികസംഘര്‍ഷത്തിന്റെയും കുറ്റബോധത്തിന്റെയും ഉത്തുംഗശൃംഗത്തിൽ എത്തിച്ചേരുന്ന ശങ്കരന് മദ്യത്തിനടിമയായി മാറുന്നു. പല മദ്യശാലകളിലൂടെയുള്ള അയാളുടെ ദേശാടനങ്ങൾ പെട്ടെന്നു തന്നെ അയാളെ ഒരു രോഗിയാക്കുന്നു. '
സ്വന്തം മനസ്സാക്ഷിയുടെ വിചാരണയിൽ നിന്നു രക്ഷപ്പെടാനാവാത്ത അയാളെ മദ്യവും പുസ്തകവുമൊന്നും സഹായിക്കുന്നില്ല. മാനസികവും ശാരീരകവുമായ തളർന്ന ഒരു മനുഷ്യനായി ശങ്കരൻ. രോഗിയായിത്തീര്‍ന്ന ശങ്കരനോട് അദ്ധ്യാത്മിക മാര്‍ഗത്തിലൂടെ ശാന്തി നേടാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ശങ്കരൻ നാനാ ഭാഗങ്ങളിലുള്ള വിവിധ ആരാധനാലയങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ തമിഴ്നാട്ടിലെ ചിദംബരത്തുള്ള നടരാജക്ഷേത്രത്തിലെത്തിച്ചേരുന്നു.
ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ശൈവവിശ്വാസമനുസരിച്ച് പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ആകാശത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ക്ഷേത്രം. ചെരുപ്പ് സൂക്ഷിക്കുന്നിടത്ത് കുനിഞ്ഞിരുന്ന സ്ത്രീയുടെ മുന്നിലേക്ക് ചെരുപ്പുകള്‍ ഊരിയിട്ടുകൊണ്ട് അമ്പലത്തിന്റെ ഉള്ളിലേക്ക് പോകുന്ന ശങ്കരന് ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്നു. തുടർന്ന് ചെരുപ്പ് സൂക്ഷിച്ചതിനുള്ള കൂലിയായി നാണയം നീട്ടിയപ്പോള്‍ ഉയര്‍ന്നു കാണപ്പെട്ട മുഖം കണ്ട് ശങ്കരൻ ഞെട്ടുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തൊണ്ടരഞ്ചു കളിരുയദുകുലകാംബോജി |
തിരുജ്ഞാന സംബന്ധർ | തിരുനീലകണ്ഠ യാഴ്പാണാർ | പി മാധുരി |
2 |
തനിത്തിരുന്ത് വാഴുംതോടി |
അണയംപട്ടി ആദിശേഷ അയ്യർ | അണയംപട്ടി ആദിശേഷ അയ്യർ |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് ( Gallery ) |