നെടുമുടി വേണു
മലയാള ചലച്ചിത്ര നടൻ. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടി എന്ന ഗ്രാമത്തിൽ കുഞ്ഞിക്കുട്ടിയുമ്മയുടേയും പി കെ കേശവൻ പിള്ളയുടേയും പുത്രനായി ജനിച്ചു. വേണുവിന്റെ സ്കൂൾ പഠനം എൻ എസ് എസ് ഹൈസ്കൂൾ നെടുമുടി, സെന്റ് മേരീസ് ഹൈസ്കൂൾ ചമ്പക്കുളം എന്നിവിടങ്ങളിലായിരുന്നു. ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം കലാകൗമുദിയിൽ അല്പ്പകാലം പത്രപവർത്തകനായി ജോലി ചെയ്തിരിന്നു. കുറച്ചുകാലം പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലിചെയ്തു.
വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു. 1978ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ,ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ഥ സിനിമകളിൽ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.
കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിൾ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
പൂരം | നെടുമുടി വേണു | 1989 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
തമ്പ് | ജി അരവിന്ദൻ | 1978 | |
ആരവം | മരുത് | ഭരതൻ | 1978 |
തകര | ഭരതൻ | 1979 | |
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള് | ജോൺ എബ്രഹാം | 1979 | |
ആരോഹണം | ആലപ്പി ഷെരീഫ് | 1980 | |
ചാമരം | ഫാദർ | ഭരതൻ | 1980 |
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | സെയ്തലവി | ഫാസിൽ | 1980 |
ധന്യ | ഫാസിൽ | 1981 | |
ചാട്ട | കൊസറ ഭൈരവൻ | ഭരതൻ | 1981 |
താരാട്ട് | വേണു | ബാലചന്ദ്രമേനോൻ | 1981 |
ഒരിടത്തൊരു ഫയൽവാൻ | മേസ്തിരി | പി പത്മരാജൻ | 1981 |
ചമയം | സത്യൻ അന്തിക്കാട് | 1981 | |
ഇളനീർ | സിതാര വേണു | 1981 | |
കള്ളൻ പവിത്രൻ | കള്ളൻ പവിത്രൻ | പി പത്മരാജൻ | 1981 |
വിടപറയും മുമ്പേ | സേവ്യർ | മോഹൻ | 1981 |
പറങ്കിമല | വേലു | ഭരതൻ | 1981 |
സ്വപ്നരാഗം | യതീന്ദ്രദാസ് | 1981 | |
പ്രേമഗീതങ്ങൾ | ജോൺസൺ | ബാലചന്ദ്രമേനോൻ | 1981 |
വേനൽ | പ്രദീപൻ | ലെനിൻ രാജേന്ദ്രൻ | 1981 |
കോലങ്ങൾ | പരമു | കെ ജി ജോർജ്ജ് | 1981 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
കാറ്റത്തെ കിളിക്കൂട് | ഭരതൻ | 1983 |
അമ്പട ഞാനേ | ആന്റണി ഈസ്റ്റ്മാൻ | 1985 |
താളവട്ടം | പ്രിയദർശൻ | 1986 |
ശ്രുതി | മോഹൻ | 1987 |
തീർത്ഥം | മോഹൻ | 1987 |
പൂരം | നെടുമുടി വേണു | 1989 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
ആലവട്ടം | രാജു അംബരൻ | 1993 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
രസം | രാജീവ് നാഥ് | 2015 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രസം | രാജീവ് നാഥ് | 2015 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
പൂരം | നെടുമുടി വേണു | 1989 |
കാവേരി | രാജീവ് നാഥ് | 1986 |
ആരോഹണം | ആലപ്പി ഷെരീഫ് | 1980 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രസം | രാജീവ് നാഥ് | 2015 |
പൂരം | നെടുമുടി വേണു | 1989 |
കാവേരി | രാജീവ് നാഥ് | 1986 |
ആരോഹണം | ആലപ്പി ഷെരീഫ് | 1980 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
നെടുമുടി വേണു എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കഴകം | എം പി സുകുമാരൻ നായർ | 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
വെങ്കലം | ഭരതൻ | 1993 |
വടക്കുനോക്കിയന്ത്രം | ശ്രീനിവാസൻ | 1989 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
വിറ്റ്നസ് | വിജി തമ്പി | 1988 |
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കാഞ്ചനസീത | ജി അരവിന്ദൻ | 1978 | കൃഷ്ണൻ |
അവാർഡുകൾ
Edit History of നെടുമുടി വേണു
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
4 Dec 2020 - 11:44 | Santhoshkumar K | |
13 Nov 2020 - 07:42 | admin | Converted dob to unix format. |
19 Feb 2019 - 12:39 | Santhoshkumar K | |
19 Feb 2019 - 12:38 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
20 Jul 2018 - 11:53 | Santhoshkumar K | |
5 Feb 2015 - 13:39 | Neeli | added artist fields |
22 May 2013 - 09:52 | nanz | |
19 Dec 2010 - 08:25 | Kiranz | |
13 Sep 2010 - 21:58 | Kiranz | |
13 Sep 2010 - 21:49 | Kiranz |
- 1 of 2
- അടുത്തതു് ›