എവിടെയോ എവിടെയോ

എവിടെയോ എവിടെയോ എൻ നെഞ്ചിനുള്ളിലൊരു 
പെൺകുയിൽ പാടാനിരിപ്പൂ
പെൺകുയിൽ പാടാനിരിപ്പൂ
എവിടെയോ എവിടെയോ നിറമുള്ള
പീലിനീർത്തൊരു മയിൽ ആടാനിരിപ്പൂ
ഒരു മയിൽ ആടാനിരിപ്പൂ
അവളുടെ വികാരങ്ങളെൻമിഴി -
ത്തൂവലിൽ കവിതയുടെ ലഹരി പകരട്ടെ
അവളുടെ വിനോദങ്ങളെൻ ചൊടികളി-
ലൊരു മൊഴികളുടെ മണികളുതിരട്ടെ
മൊഴികളുടെ മണികളുതിരട്ടെ
അപരിചിതയാണു നീ ഓമനേ
അപരിചിതയാണു നീ ഓമനേ എങ്കിലും
അഴകുപൊഴിയുന്നെന്റെയുള്ളിൽ
കടലും കരക്കാറ്റുമായെന്നെയെപ്പൊഴും
കമലമിഴി നീ തലോടുമ്പോൾ
എന്തു സുഖമെന്തൊരനുഭൂതി നിന്ന-
ണിവിരലിന്നതിലോലന്നഖലീലപോലും
ഒരു പള്ളിമേടയിൽ മനസ്സമ്മതത്തിന്റെ
പറുദീസ തീർത്തു നാം നിൽക്കും
ഒരു മിന്നിലുടയാത്ത ബന്ധം കൊരുത്തുനാം
ഒരുമിച്ചു മുന്നോട്ടു പോകും
ഒരു പള്ളിമേടയിൽ മനസ്സമ്മതത്തിന്റെ
പറുദീസ തീർത്തു നാം നിൽക്കും
ഒരു മിന്നിലുടയാത്ത ബന്ധം കൊരുത്തുനാം
ഒരുമിച്ചു മുന്നോട്ടു പോകും
ഒരുമിച്ചു മുന്നോട്ടു പോകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Evideyo evideyo