ഓളക്കയ്യില്‍ തുള്ളും

ഉം ആരീരാരോ
ഓളക്കയ്യില്‍ തുള്ളും
അമ്പിളിക്കതിരൊളി തേങ്ങും
കടല്‍ കാറ്റില്‍
കുളുര്‍ നിലാവിനെ പോലെന്‍
അലയാഴിയായ മാറില്‍
തലചായ്ക്കു നീ തളിരോമനേ
ഇനി രാരീരാരിരോ
ആരാരീരാരിരോ

തോളത്തോരോ രാവും
എന്‍ മനസ്സുറങ്ങുന്നു
നോവിന്‍ കിനാവായി
കിളിയൊഴിഞ്ഞൊരീ കൂടിന്‍
ഇടനാഴിയില്‍ വിതുമ്പും
മനസ്സാക്ഷിതന്‍ മയില്‍പ്പീലി നീ
ഇനി രാരീരാരിരോ
ആരാരീരാരിരോ

ചിപ്പിക്കുഞ്ഞേ നിന്‍
മുത്തും കണ്ണില്‍ വീണ്ടും
സ്വപ്നങ്ങള്‍ക്കെന്നും
കുട്ടിക്കാലം മാത്രം
എന്നും ഒരായിരം
നോവിന്‍ നീരാളികള്‍
തമ്മില്‍ പോരാടുന്നെന്നുള്ളിൽ
അകലെ അകലെ
അനുഭൂതികളുടെ ചിതയില്‍
കരിയുമെന്‍ ആത്മനൊമ്പരം നീ
ഇനി രാരീരാരിരോ
ആരാരീരാരിരോ
ഓളക്കയ്യില്‍ തുള്ളും
അമ്പിളിക്കതിരൊളി തേങ്ങും
കടല്‍ കാറ്റില്‍

സ്വപ്നക്കൊട്ടാരം
കെട്ടിപ്പൊക്കി നെഞ്ചിന്‍
നക്ഷത്രക്കുന്നില്‍
സ്വര്‍ഗ്ഗം നേടാന്‍ ഞാനും
കയ്യില്‍ അമ്മാനംപോല്‍
കാലം പന്താടുമ്പോള്‍
എന്നെ ഞാനെന്നും തേടുന്നു
അരികെ അരികെ ഇഴപോല്‍
ഒരു ചെറുകളിമണ്‍ തുടിയുടെ
തേഞ്ഞ പാഴ് സ്വരം നീ
ഉറങ്ങാരീരാരിരൊ
ആരാരീരാരിരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olakkayyil thullum